23 December 2024, Monday
KSFE Galaxy Chits Banner 2

സെറ്റ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തീയതി നീട്ടി

Janayugom Webdesk
തിരുവനന്തപുരം
October 19, 2024 6:25 pm

ഹയര്‍സെക്കണ്ടറി, നോണ്‍ വൊക്കേഷണല്‍ അധ്യാപകനിയമനത്തിന്ഏര്‍പ്പെടുത്തിയിരിക്കുന്നസംസ്ഥാനതല യോഗ്യതാ നിര്‍ണ്ണയ-പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ 2024 നവംബര്‍ 5ന് വൈകിട്ട് 5മണിവരെ ദീര്‍ഘിപ്പിച്ചു.

ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തിയ വിവരങ്ങളില്‍ ഏതെങ്കിലും മാറ്റം വരുത്തണമെന്നുണ്ടെങ്കില്‍ നവംബര്‍ 6,7,8 തീയതികളില്‍ മാറ്റം വരുത്താവുന്നതാണ് .നോണ്‍ ക്രീമിലെയര്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ 2023 സെപ്റ്റംബര്‍ 26നും 2024 നവംബര്‍ 8നും ഇടയില്‍ ലഭിച്ച നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിന്റെ ഒര്‍ജിനല്‍ സെറ്റ് പാസാകുന്ന പക്ഷം ഹാജരാക്കേണ്ടതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.