26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 25, 2024
December 25, 2024
December 25, 2024
December 24, 2024
December 24, 2024
December 23, 2024
December 22, 2024
December 22, 2024
December 21, 2024
December 21, 2024

രാജസ്ഥാനിൽ ബസ് ടെമ്പോയിലിടിച്ച് അപകടം; 11 പേർ മരിച്ചു

Janayugom Webdesk
ജയ്പൂര്‍
October 20, 2024 9:51 am

രാജസ്ഥാനിൽ ബസ് ടെമ്പോയുമായി കൂട്ടിയിടിച്ച് 11 പേർ മരിച്ചു. സുനിപൂർ ജില്ലയിൽ ദേശീയ പാത 11 ബിയിൽ ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. മരിച്ചവരിൽ എട്ട് പേർ കുട്ടികളാണ്. സ്ലീപ്പർ കോച്ച് ബസ് ടെമ്പോയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. 

അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇതിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. അപകടത്തിൽ ബസിന്റെ ഡ്രൈവർക്കും കണ്ടക്ടർക്കും പരിക്കേറ്റു. ഇവരെല്ലാം വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. മരിച്ച രണ്ട് പേരുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

ബന്ധുവിന്റെ വീട്ടിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ സംഘംമാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. അതേസമയം അപകട കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. മരിച്ചവരുടെ പോസ്റ്റ്മാർട്ടം നടപടികൾ ഉടൻ ആരംഭിക്കുമെന്നും പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.