22 October 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 20, 2024
October 6, 2024
October 4, 2024
September 25, 2024
September 22, 2024
September 13, 2024
August 10, 2024
June 28, 2024
May 9, 2024
April 13, 2024

വിവാഹ വാ‌ഗ്‌ദാനം നൽകി പൊലീസുകാരൻ പീഡിപ്പിച്ചതായി യുവ ഡോക്ടറുടെ പരാതി

Janayugom Webdesk
തിരുവനന്തപുരം
October 20, 2024 10:26 pm

വിവാഹ വാഗ്‌ദാനം നൽകി പൊലീസുകാരൻ പീഡിപ്പിച്ചതായി വനിതാ ഡോക്ടറുടെ പരാതി. എറണാകുളം സ്വദേശിനിയാണ് കഴിഞ്ഞ ദിവസം തമ്പാനൂർ പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ തൃശൂർ ഇന്ത്യ റിസർവ് ബറ്റാലിയനിലെ പൊലീസുകാരനായ തിരുവനന്തപുരം സ്വദേശിക്കെതിരെ ബലാത്സംഗം, ​വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തു.

സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാം വഴിയാണ് യുവതിയെ ഇയാൾ പരിചയപ്പെട്ടത്. തുടർന്ന് യുവതിയുമായി സൗഹൃദം സ്ഥാപിച്ചു. അവിവാഹിതനാണെന്നും യുവതിയെ വിവാഹം കഴിക്കാമെന്നും വിശ്വസിപ്പിച്ചു. തന്റെ കണ്ണിന് പ്രശ്നമുണ്ടെന്നും ചികിത്സയ്ക്കായി ഒപ്പം വരണമെന്നും പറഞ്ഞ് യുവതിയെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി. തുടർന്ന് ഒരു മാസത്തോളം ലോഡ്ജിൽ താമസിപ്പിക്കുകയും ലൈംഗികമായി പീഡിപ്പിച്ചുവെന്നുമാണ് യുവതി പരാതിയിൽ പറയുന്നത്.

സംഭവത്തിനുശേഷം അവധിയെടുത്ത പൊലീസുകാരൻ ഒളിവിലാണെന്നാണ് സൂചന. ഇയാ ൾ സംസ്ഥാനം വിട്ടതായും പൊലീസിന് സംശയമുണ്ട്. ഇയാൾക്ക് ഭാര്യയും രണ്ടു മക്കളുമുണ്ടെന്നാണ് അറിയുന്നത്. ഇയാളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.