27 December 2025, Saturday

Related news

December 26, 2025
December 25, 2025
December 25, 2025
December 25, 2025
December 25, 2025
December 24, 2025
December 24, 2025
December 24, 2025
December 23, 2025
December 22, 2025

ബംഗളൂരുവില്‍ ബഹുനില കെട്ടിടം തകര്‍ന്നു; മൂന്നുപേര്‍ മരിച്ചു,16 പേര്‍ കുടുങ്ങിക്കിടക്കുന്നു

Janayugom Webdesk
ബംഗളൂരു
October 22, 2024 7:23 pm

നിര്‍മാണത്തിലിരുന്ന ബഹുനിലക്കെട്ടിടം തകര്‍ന്നുവീണ് മൂന്നുപേര്‍ മരിച്ചു. ബംഗളൂരുവില്‍ ബാബുസപല്യയില്‍ ചൊവ്വാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. കെട്ടിടത്തില്‍ പതിനാറ് പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു.

കനത്തമഴയ്ക്കിടെയാണ് കെട്ടിടം തകര്‍ന്നത്. കെട്ടിടം പൂര്‍ണമായി തകരുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. കോര്‍പ്പറേഷന്റെ അനുമതിയില്ലാതെ നിര്‍മിച്ച കെട്ടിടമാണിത്. വിവരമറിഞ്ഞ് ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി. സംഭവത്തിന് പിന്നാലെ കെട്ടിട ഉടമയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കനത്തമഴയും നഗരത്തിലെ ഗതാഗതകുരുക്കും രക്ഷാപ്രവര്‍ത്തനത്തിന് അല്‍പനേരം തടസമായതായാണ് റിപ്പോര്‍ട്ടുകള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.