പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി. രാഹുലിന്റെയും പരാതിക്കാരിയുടെയും സമാധാന ജീവിതത്തിന് കേസ് തടസമാകരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കുമെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയത്. ചില തെറ്റിദ്ധാരണകൾ ഉണ്ടായെന്നും ഒത്ത് തീർപ്പായെന്നും ഒരുമിച്ച് ജീവിക്കാൻ അനുവദിക്കണമെന്നുമായിരുന്നു രാഹുലിന്റെ ആവശ്യം. കോടതിയെ സമീപിച്ച യുവതിയും രാഹുലിനെതിരെ പരാതിയില്ലെന്നും രാഹുൽ മർദിച്ചിട്ടില്ലെന്നും അറിയിച്ചു. അതേസമയം സ്ത്രീധന പീഡനവും ദേഹോപദ്രവവുമടക്കം ആരോപിച്ചാണ് രാഹുലിന്റെ ഭാര്യയും കുടുംബവും പരാതി നൽകിയത്. വിവാഹം നടന്ന് ദിവസങ്ങൾക്കുള്ളിലായിരുന്നു പരാതി. എന്നാൽ ദിവസങ്ങൾക്കുള്ളിൽ മൊഴി മാറ്റുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.