25 October 2024, Friday
KSFE Galaxy Chits Banner 2

Related news

October 25, 2024
October 2, 2024
June 13, 2024
May 21, 2024
May 11, 2024
October 5, 2023
July 28, 2023
July 11, 2023
July 6, 2023
July 6, 2023

ഗവര്‍ണറുടേത് അവസരവാദ നിലപാട്: മന്ത്രി ആര്‍ ബിന്ദു

Janayugom Webdesk
തിരുവനന്തപുരം
October 25, 2024 3:38 pm

ആരോഗ്യ സര്‍വകലാശാല വിസിയായി ‍ഡോ. മോഹനൻ കുന്നുമ്മലിന് പുനര്‍നിയമനം നല്‍കിയതിലൂടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അവസരവാദ നിലപാട് പുറത്തായിരിക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. മുമ്പ് വിസിമാരുടെ പുനർനിയമനം സംബന്ധിച്ച വിഷയത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രിയെ പ്രതിക്കൂട്ടിലാക്കി നിർത്തിയ ചാൻസലർ ഇപ്പോൾ തന്റെ ഇം​ഗിതത്തിനനുസരിച്ച് നിൽക്കുന്ന വൈസ് ചാൻസലർക്ക് പുനർനിയമനം നൽകിയിരിക്കുകയാണ്. ഒരിക്കൽ പറയുന്നതിൽ നിന്ന് വ്യത്യസ്തമായി മറ്റൊരു നിലപാട് സ്വീകരിക്കുന്ന ഈ സ്ഥിതിയാണ് ചാൻസലറിൽ നിന്ന് നിരന്തരം കാണാനാകുന്നതെന്നും മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. 

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ ​ഗുണമേന്മാ വർധനവിനും പൊതുവായ മുന്നേറ്റത്തിനും കാര്യമായ പരിശ്രമങ്ങൾ നടക്കുന്ന സന്ദർഭത്തിൽ സർവകലാശാലകളുമായി ബന്ധപ്പെട്ട് ചാൻസലറുടെ ഇടപെടൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇത് അത്യന്തം ഖേദകരമാണ്. ഭരണഘടനപ്രകാരം സംസ്ഥാന സർവകലാശാലകൾ സംബന്ധിച്ച് നിയമനിർമ്മാണം നടത്തുന്നതിന് സംസ്ഥാന നിയമസഭയ്ക്കുള്ള അധികാരം വരെ ചോദ്യം ചെയ്യുകയും ബില്ലുകൾ തടഞ്ഞുവയ്ക്കുകയും ചെയ്ത് ഉന്നതവിദ്യാഭ്യാസ രംഗത്തെ പരിഷ്കരണ ശ്രമങ്ങളെ പിന്നോട്ടടിക്കുന്ന ചാൻസലർ തന്നിഷ്ടപ്രകാരം നടത്തുന്ന നിയമനങ്ങൾ മര്യാദകളുടെ ലംഘനമാണെന്നും മന്ത്രി പഫഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.