7 January 2026, Wednesday

മൊബൈൽ ചാർജറിൽ നിന്നും ഷോക്കേറ്റ് 23കാരന് ദാരുണാന്ത്യം

Janayugom Webdesk
ഹൈദരാബാദ്
October 26, 2024 4:01 pm

ഉറക്കത്തിനിടെ മൊബൈൽ ചാർജറിൽ നിന്നും ഷോക്കേറ്റ് 23കാരന് ദാരുണാന്ത്യം. തെലങ്കാന കാമറെഡ്ഡി സ്വദേശി മലോത് അനിൽ ആണ് മരിച്ചത്. മൊബൈൽ ഫോൺ ചാർജ് ചെയ്യാനായി കുത്തിവെച്ച യുവാവ് ഉറക്കത്തിനിടെ ചാർജിങ് വയറിൽ സ്പർശിച്ചതോടെയാണ് ഷോക്കേറ്റത്.

 

ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കെയാണ് മരിച്ചത്. മൂന്ന് വർഷം മുമ്പ് വിവാഹിതനായ അനിലിന് ഒന്നര വയസ് പ്രായമുള്ള കുട്ടിയുമുണ്ട്. കുടുംബത്തിന്റെ ഏക അത്താണി ആയിരുന്നു ഈ യുവാവ്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.