ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് പാർലമെന്റിന്റെ ഇരുസഭകളുടെയും പ്രത്യേക സംയുക്ത സമ്മേളനം നവംബർ 26ന് നടക്കും. ലോക്‌സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനം സംവിധാൻ സദനിലെ സെൻട്രൽ ഹാളിലാണ് നടക്കുകയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 1949 നവംബർ 26നാണ് ഭരണഘടനാ അസംബ്ലി ഇന്ത്യൻ ഭരണഘടനയെ ഔദ്യോഗികമായി അംഗീകരിച്ചത്. 1950 ജനുവരി 26‑ന് ഭരണഘടന നിലവിൽ വന്നു. നേരത്തെ നവംബർ 26 ദേശീയ നിയമ ദിനമായി ആചരിച്ചിരുന്നു. 2015ൽ, ബി ആർ അംബേദ്കറുടെ 125-ാം ജന്മവാർഷികത്തിൽ നവംബർ 26 ഭരണഘടനാദിനമായി പ്രഖ്യാപിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.