25 January 2026, Sunday

Related news

January 22, 2026
January 22, 2026
January 22, 2026
January 20, 2026
January 19, 2026
January 16, 2026
January 13, 2026
January 10, 2026
January 6, 2026
January 2, 2026

ഗാസയില്‍ രണ്ടുദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം മുന്നേോട്ട് വെച്ച് ഈജിപ്ഷ്യന്‍ പ്രസിഡന്റ്

Janayugom Webdesk
ന്യൂഡല്‍ഹി
October 28, 2024 12:06 pm

ഒരു വർഷത്തിലേറെയായി ഇസ്രയേൽ പലസ്തീനിൽ ആക്രമണങ്ങൾ തുടരവേ ഗാസയിൽ രണ്ടുദിവസത്തെ വെടിനിർത്തൽ നിർദേശം മുന്നോട്ട്‌ വെച്ച്‌ ഈജിപ്‌ഷ്യൻ പ്രസിഡന്റ്‌ അബ്ദുൽ ഫത്താഹ് അൽ‑സിസി. സമ്പൂർണ വെടിനിർത്തൽ ലക്ഷ്യമിട്ടാണ്‌ അൽ‑സിസി രണ്ട് ദിവസത്തെ വെടിനിർത്തൽ നിർദേശിച്ചത്‌. അൾജീരിയൻ പ്രസിഡന്റ് അബ്ദെല്‍മദ്ജിദ് ടെബൗണിനോടൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ്‌ ഇക്കാര്യം നിർദേശിച്ചത്‌.

ഇസ്രയേൽ ജയിലുകളിൽ കഴിയുന്ന പലസ്തീൻ തടവുകാർക്കായി ഗാസയിൽ തടവിലാക്കപ്പെട്ട നാല് ഇസ്രയേൽ ബന്ദികളെ കൈമാറാനും അൽസീസി നിർദേശിച്ചു. തുടർന്ന് 10 ദിവസത്തിനുള്ളിൽ കൂടുതൽ ചർച്ചകൾ നടത്തുമെന്നും അദ്ദേഹം കെയ്‌റോയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.എന്നാൽ നേിർദ്ദേശത്തോട്‌ ഇസ്രയേലോ ഹമാസോ ഇതുവരെ പ്രതികരിച്ചിട്ടില്ല.ലെബനനിലെ ഹിസ്ബുള്ളയ്‌ക്കെതിരെ യുദ്ധം തുടരുകയും ഇറാനിലും ഗാസയിലും ഇസ്രയേൽ വ്യോമാക്രമണം കടുപ്പിച്ചിരിക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ്‌ അൽ സിസിയുടെ ഇടപെടൽ.

കഴിഞ്ഞ ദിവസം വടക്കൻ ഗാസയിലെ താമസസമുച്ചയത്തിന് നേരെയുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ 45 പേരാണ്‌ കൊല്ലപ്പെട്ടത്‌. ആക്രമണത്തിൽ സ്‌ത്രീകളും കുട്ടികളുമടക്കം നിരവധിപേർക്ക് ഗുരുതരമായി പരിക്കേറ്റു. ജബാലിയയിലും ആക്രമുണ്ടായി. ഇവിടെ നിരവധി പേർക്ക്‌ ജീവഹാനിയുണ്ടായി. നിരവധി വീടുകൾ തകർന്നു. ഗാസാമുനമ്പിലെ ഏറ്റവും വലിയ എട്ട്‌ അഭയാർഥി ക്യാമ്പുകൾ പ്രവർത്തിക്കുന്ന ജബാലിയ ലക്ഷ്യമിട്ട്‌ മൂന്നാഴ്‌ചയിലധികമായി ഇസ്രയേൽ രൂക്ഷമായ ആക്രമണമാണ്‌ നടത്തുന്നത്‌.

Egypt­ian pres­i­dent push­es ahead with two-day cease-fire pro­pos­al in Gaza

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.