7 December 2025, Sunday

Related news

November 25, 2025
November 22, 2025
November 11, 2025
August 25, 2025
August 1, 2025
May 22, 2025
April 18, 2025
April 16, 2025
April 3, 2025
March 27, 2025

സ്കൂള്‍ ബസില്‍ നിന്ന് അജ്ഞാതര്‍ എട്ടുവയസുകാരനെ തട്ടിക്കൊണ്ടുപോയി

Janayugom Webdesk
പട്‌ന
October 29, 2024 3:57 pm

ബീഹാറില്‍ എട്ട് വയസുകാരനെ ആയുധധാരികളായ അജ്ഞാതർ തട്ടിക്കൊണ്ടുപോയി. ബിഹാറിലെ മധേപുര ജില്ലയിലാണ് സ്‌കൂൾ ബസിൽ നിന്ന് കുട്ടിയെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്.

ഇന്ന് രാവിലെ ഏഴരയോടെ ആലംനഗർ പ്രദേശത്തെ കൃഷ്ണ ബോർഡിംഗ് സ്‌കൂളിലെ വിദ്യാർത്ഥി സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് സംഭവം. ബസ് കദമ്മ ചൗക്കിലെത്തിയപ്പോൾ അക്രമികള്‍ ബസ് തടഞ്ഞുനിർത്തി വിദ്യാർത്ഥിയെ എടുത്ത് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. “തട്ടിക്കൊണ്ടുപോയവരെക്കുറിച്ച് ഞങ്ങൾക്ക് ചില സൂചനകളുണ്ട്, കുട്ടിയെ വീണ്ടെടുക്കാൻ റെയ്ഡ് നടത്തുകയാണ്,” പൊലീസ് പറഞ്ഞു.

സംഭവത്തെ തുടർന്ന് സ്‌കൂളിൽ കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചതായും പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.