ഭാര്യക്കൊപ്പം ഡല്‍ഹിയില്‍ ഷോപ്പിങ്ങിനിറങ്ങിയ ഇന്ത്യയിലെ ഫ്രഞ്ച് സ്ഥാനപതി തിയറി മാത്തുവിന്റെ ഫോണ്‍ മോഷണം പോയി.മോഷണം പോയ മൊബൈല്‍ ഫോണ്‍ കണ്ടെടുത്ത പൊലീസ് നാലുപേരെ അറസ്റ്റ് ചെയ്തു.ഒക്ടോബര്‍ 20നാണ് മോഷണം നടന്നത്.
ദീപാവലിയുടെ ഭാഗമായി ചാന്ദ്‌നി ചൗക്ക് മാര്‍ക്കറ്റില്‍ ഭാര്യയ്ക്കൊപ്പം ഷോപ്പിങിന് ഇറങ്ങിയതായിരുന്നു തിയറി മാത്തു. ഇതിനിടെയാണ് അദ്ദേഹം പോക്കറ്റടിക്ക് ഇരയായത്.ജെയിന്‍ മന്ദിറിന് സമീപത്തുനിന്ന് ഫോണ്‍ നഷ്ടപ്പെട്ടതായി കാണിച്ച് ഫ്രഞ്ച് സ്ഥാനപതി ഇ‑പരാതി നല്‍കി.
തുടര്‍ന്ന് പോലീസ് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. 20‑നും 25‑നും ഇടയില്‍ പ്രായമുള്ളവരാണ് പ്രതികള്‍ നാലുപേരും. ഇവരില്‍ നിന്ന് മോഷണംപോയ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കുകയും ചെയ്തു.
The French ambassador, who was shopping in Delhi with his wife, was pick poicket
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.