11 February 2026, Wednesday

Related news

February 11, 2026
February 1, 2026
January 10, 2026
January 4, 2026
December 29, 2025
December 18, 2025
December 15, 2025
November 20, 2025
November 18, 2025
November 2, 2025

കെ മുരളീധരന്‍ നിയമസഭയിലെത്തുന്നത് വി ഡി സതീശന് ഇഷ്ടമല്ലെന്ന് എം വി ഗോവിന്ദന്‍

പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെടും 
Janayugom Webdesk
തിരുവനന്തപുരം
October 31, 2024 1:21 pm

കെ മുരളീധരന്‍ നിയമസഭയിലെത്തുന്നത് വി ഡി സതീശന് ഇഷ്ടമല്ലെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.കോൺഗ്രസിൽ നിരവധി മുഖ്യമന്ത്രി സ്ഥാനമോഹികളുണ്ട്.അതിലൊരാളാണ് മുരളീധരൻ.അതുകൊണ്ട് മുരളീധരൻ നിയമസഭയിലെത്തുന്നത് വിഡി സതീശന് ഇഷ്ടമല്ല.ഡിസിസി നേതൃത്വം മുരളീധരന്‍റെ പേര് നിർദേശിച്ചിട്ടും അതു പരിഗണിക്കാതെ രാഹുലിനെ സ്ഥാനാർത്ഥിയായി തീരുമാനിച്ചതിന്റെ രാഷ്ട്രീയം ഇതാണെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് എൽഡിഎഫുംയുഡിഎഫും തമ്മിലാണ് മത്സരമെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. പാലക്കാട് ബിജെപി മൂന്നാമതാകും.ഇ ശ്രീധരന് കിട്ടിയ വോട്ട് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് കിട്ടുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ.ഷാഫിക്ക് കിട്ടിയ വോട്ട് ഇത്തവണ കോണ്‍ഗ്രസിന് കിട്ടുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടോ.ഇല്ല.

അപ്പോള്‍ ഉറപ്പാണ് യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ് മത്സരം. ബിജെപി മൂന്നാം സ്ഥാനത്താകും. സരിന്‍ പാലക്കാട് ജയിച്ച് കയറുംഎം വി ​ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. തന്തയ്ക്ക് പറഞ്ഞ സുരേഷ് ഗോപിക്ക് മറുപടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.