2021ലെ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് തൃശൂരിലെ ബിജെപി ഓഫീസിലേക്ക് കോടികളുടെ കുഴൽപ്പണം എത്തിച്ചെന്ന മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശിന്റെ വെളിപ്പെടുത്തലിൽ സമഗ്ര അന്വേഷണം വേണമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബിജെപി നേതാവിന്റെ വെളിപ്പെടുത്തൽ ഗുരതരമാണ്.
കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം എത്തിയത് ബിജെപി നേതൃത്വത്തിന്റെ അറിവോടെയാണ്. ഈ തെരഞ്ഞെടുപ്പിലും ബിജെപി കള്ളപ്പണം ഉപയോഗിക്കുന്നുണ്ട്.കള്ളപ്പണം ഒഴുക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കുക എന്നത് ബിജെപിയുടെ രീതിയാണ്.കൊടകര കേസ് കള്ളപ്പണം വിതരണം ചെയ്തതിന്റെ ഒരു ചെറിയ ഭാഗം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
വെളിപ്പെടുത്തലിൽ അന്വേഷണം നടത്തേണ്ടത് ഇഡിയാണ്. പക്ഷേ പ്രതിപക്ഷത്തിന്റെ കേസുകൾ മാത്രമേ ഇഡി അന്വേഷിക്കൂ. ബിജെപി എന്തുകൊള്ള നടത്തിയാലും അന്വേഷിക്കേണ്ടതില്ലെന്നതാണ് ഇഡിയുടെ നിലപാട്. ബിജെപി എന്താണോ ആഗ്രഹിക്കുന്നത് ആതാണ് ഇഡി നിലപാടെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.