ബിഹാർ നിയമസഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തന്റെ ഫീസ് വെളിപ്പെടുത്തി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ഒറ്റ തെരഞ്ഞെടുപ്പ് സേവനത്തിന് തന്റെ ഫീസ് 100 കോടി രൂപക്ക് മുകളിലാണെന്ന് പ്രശാന്ത് കിഷോർ പറഞ്ഞു. നിലവിൽ 10 സംസ്ഥാന സർക്കാരുകൾ തന്റെ ഉപദേശങ്ങൾ സ്വീകരിക്കുന്നുണ്ടെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.
ബിഹാർ നിയമ സഭ ഉപതെരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയായ ജൻ സുരാജ് പാർട്ടിയുടെ പ്രചാരണത്തിനിടെ യാണ് വെളിപ്പെടുത്തൽ. ഉപതെരഞ്ഞെടുപ്പിൽ 4 സീറ്റുകളിലും ജൻ സുരാജ് പാർട്ടിക്ക് സ്ഥാനാര്‍ത്ഥികൾ ഉണ്ട്. എന്റെ പ്രചാരണത്തിനായി എനിക്ക് മതിയായ പണമില്ലെന്ന് നിങ്ങൾ കരുതുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ബിഹാറിൽ എന്റേത് പോലെ ഫീസിനെ കുറിച്ച് ആരും കേട്ടിട്ടില്ല. ഒരു തെരഞ്ഞെടുപ്പിൽ ഞാൻ ഒരാൾക്ക് ഉപദേശം നൽകിയിൽ എന്റെ ഫീസ് 100 കോടി രൂപയോ അതിലധികമോ ആണെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.