24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 24, 2024
December 24, 2024
December 22, 2024
December 22, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024

മറവന്‍തുരുത്തിൽ യുവാവ് ഭാര്യയേയും അമ്മായിഅമ്മയേയും വെട്ടിക്കൊലപ്പെടുത്തി

Janayugom Webdesk
തലയോലപ്പറമ്പ്
November 4, 2024 9:48 pm

ഭാര്യയേയും അമ്മായിഅമ്മയേയും വെട്ടിക്കൊലപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് ആറിന് മറവന്‍തുരുത്ത് വാളോര്‍മംഗലത്താണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ശിവപ്രസാദം വീട്ടില്‍ ഗീത (60), ശിവപ്രിയ (35) എന്നിവരെയാണ് മരുമകന്‍ നിധീഷ് (39) അതിദാരുണമായി വെട്ടിക്കൊലപ്പെടുത്തിയത്. ശിവപ്രിയയെ കട്ടിലിലും ഗീതയെ നിലത്തുമാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. കുറച്ചുനാളുകളായി കുടുംബവുമായി അകന്നുകഴിയുന്ന നിധീഷ് ഉദയനാപുരം നേരേകടവ് ഭാഗത്ത് മാറി താമസിക്കുകയായിരുന്നു. ഇവിടെ നിന്നെത്തിയാണ് കൃത്യം നിര്‍വഹിച്ചത്. ഭാര്യയ്‌ക്കൊപ്പം ഉണ്ടായിരുന്ന നാല് വയസ്സുള്ള പെണ്‍കുഞ്ഞിനെ ഇയാള്‍ എടുത്തുകൊണ്ട് പോയി.

കനത്ത മഴയായിരുന്നതിനാല്‍ സമീപവാസികള്‍ ആരുംതന്നെ സംഭവം അറിഞ്ഞില്ല. ചോരയില്‍ കുളിച്ചു നടന്നുപോയ നിധീഷിനെ കണ്ട് നാട്ടുകാരില്‍ ആരോ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തിയാണ് ഇയാളെ പിടികൂടുകയും ചോദ്യം ചെയ്യലില്‍ കൊലപാതകക്കഥ പുറത്തുവരുകയും ചെയ്തത്. ഉദയനാപുരത്ത് പപ്പട കടയില്‍ ജോലി നോക്കുകയായിരുന്നു നിധീഷ്. ഒന്നര വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗള്‍ഫില്‍ നിന്ന് അവധിക്കെത്തിയ ഗീതയുടെ മകന്‍ തുറുവേലിക്കുന്നില്‍വെച്ച് ബൈക്ക് അപകടത്തില്‍ മരണപ്പെട്ടിരുന്നു. പിന്നീട് ഗീതയ്‌ക്കൊപ്പം ആയിരുന്നു മകളും മരുമകനും താമസിച്ചിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.