21 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 21, 2025
April 20, 2025
April 19, 2025
April 19, 2025
April 15, 2025
April 15, 2025
April 13, 2025
April 9, 2025
April 7, 2025
March 31, 2025

‘എസെക്കിയേൽ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

Janayugom Webdesk
November 5, 2024 3:22 pm

ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകളിലൂടെ മലയാളികൾക്ക് സുപരിചിതനായ സംവിധായകൻ പ്രൊഫസർ സതീഷ് പോൾ സ്വന്തം തിരക്കഥയിൽ ഒരുക്കുന്ന “എസെക്കിയേൽ” എന്ന മിസ്റ്ററി ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. നിർമാതാക്കളായ ഡോ. ടൈറ്റസ് പീറ്റർ, ജി കെ പൈ, സംവിധായകൻ സതീഷ് പോൾ, ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പീറ്റർ ടൈറ്റസ്, ചൈതന്യ ഹേമന്ത് എന്നിവർ ചേർന്നാണ്‌ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരും, താരങ്ങളും സോഷ്യൽ മീഡിയയിയിൽ,ഫസ്റ്റ് ലുക്ക് പോസ്റ്ററും, ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങളും, പങ്കുവെച്ചു.

ഫിംഗർപ്രിന്റ്,കാറ്റ് വിതച്ചവർ, ഗാർഡിയൻ തുടങ്ങിയ വ്യത്യസ്ത ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രൊഫസർ സതീഷ് പോൾ ഒരുക്കുന്ന പുതിയ ചിത്രമാണ് “എസെക്കിയേൽ” ഓൾസ് മൈൽസ് ഡ്രീംമൂവീസും, പൈ മൂവീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സാധാരണയിൽ നിന്നും വ്യത്യസ്തമായി, യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി, ഏറെ നിഗൂഢതകൾ നിറഞ്ഞ ഒരു അന്വേഷണ ദൗത്യത്തിന്റെ കഥയാണ്‌ “എസെക്കിയേ“ലിലൂടെ പ്രേക്ഷകരിലേക്കെത്തിക്കുന്നതെന്ന് സംവിധായകൻ സതീഷ് പോൾ പറഞ്ഞു. പ്രീ പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാക്കിയ ചിത്രം, ഡിസംബർ ആദ്യവാരം ചിത്രീകരണം ആരംഭിക്കും.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ടാവും “എസെക്കിയേ“ലിന്റെ നിർമ്മാണമെന്ന് നിർമ്മാതാവ് ടൈറ്റസ് പീറ്റർ വെളിപ്പെടുത്തി. പ്രൊഡക്ഷനിലും, പോസ്റ്റ് പ്രൊഡക്ഷനിലും, എ ഐ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന മലയാളത്തിലെ ആദ്യ ഇൻവെസ്റ്റിഗേഷൻ ത്രില്ലറായിരിക്കും ‘എസെക്കിയേൽ’. യുവത്വത്തിന്റെ കഥ പറയുന്ന എസെക്കിയേലിൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തുക വഴി, ചലചിത്ര മേഖലയിലേയ്ക്ക് കടന്നു വരുന്ന പുതുതലമുറക്ക് ആവേശവും ആത്മവിശ്വാസവും നൽകാനാവുമെന്ന് കരുതുന്നതായി അദ്ദേഹം പറഞ്ഞു.

ഓൾ സ്മൈൽസ് ഡ്രീം മൂവീസ്, പൈ മൂവീസ് എന്നീ ബാനറുകൾക്കു വേണ്ടി ഡോ. ടൈറ്റസ് പീറ്റർ, ജി.കെ. പൈ എന്നിവർ നിർമ്മിക്കുന്ന ചിത്രം, പ്രൊഫസർ സതീഷ് പോൾ, രചന, സംവിധാനം നിർവഹിക്കുന്നു. ക്യാമറ ‑ആദർശ് പ്രമോദ്, എഡിറ്റിംഗ് — വിജി അബ്രഹാം, വി എഫ് എക്സ് — അനൂപ് ശാന്തകുമാർ, ഗാന രചന — ഡോ.ഉണ്ണികൃഷ്ണൻ വർമ്മ, ഡോ. ജിമ്മി ജെ.തോമസ്, സാബു ജോസഫ്, സംഗീതം, പശ്ചാത്തല സംഗീതം ‑ഡോ. വിമൽ കുമാർ കാളിപുറയത്ത്, പ്രൊഡക്ഷൻ ഡിസൈൻ — സുശാന്ത്, പി.ആർ.ഒ — അയ്മനം സാജൻ. പീറ്റർ ടൈറ്റസ്, ചൈതന്യ ഹേമന്ത്, എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ, ഡോ. വ്രഷാലി, ലതദാസ്, തുടങ്ങിയവരോടൊപ്പം, മറ്റ് താരങ്ങളും അണിനിരക്കുന്നു. ഡിസംബർ ആദ്യം ചിത്രീകരണം ആരംഭിക്കും.

അയ്മനം സാജൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.