6 November 2024, Wednesday
KSFE Galaxy Chits Banner 2

Related news

November 6, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

വികസനം ചര്‍ച്ചയാക്കി ഇടത് മുന്നണി;വോട്ടുചോര്‍ച്ച ഭയന്ന് യുഡിഎഫും ബിജെപിയും

സ്വന്തം ലേഖകന്‍
പാലക്കാട്
November 5, 2024 10:25 pm

ജില്ലയുടെ വികസനം ചർച്ചയാക്കി ഇടതുമുന്നണി വോട്ടഭ്യർത്ഥിക്കുമ്പോൾ യുഡിഎഫും ബിജെപിയും ഭീതിയിലാണ്. തങ്ങളുടെ വോട്ടുകൾ ചോരുമെന്ന ഭീതിക്കൊപ്പം പാലക്കാട് നഗരസഭയിലെ വികസനമാന്ദ്യവും ബിജെപിയുടെ മുട്ടിടിപ്പിക്കുന്നു. പാലക്കാട് നഗരസഭയിലെ കെടുകാര്യസ്ഥതയും അനാവശ്യമായ പാർക്കിങ് ഫീ പിരിവുമെല്ലാം ജനങ്ങളെ ബിജെപിയിൽ നിന്ന് അകറ്റുകയാണ്.
നഗരസഭ ഭരിക്കുന്ന ബിജെപി അമൃത് പദ്ധതികളിൽ വരുത്തിയ പാകപ്പിഴകളും ഫണ്ട് ദുരുപയോഗവും മുതൽ നടപ്പാത നവീകരണം വരെയുള്ളവയിലെല്ലാം നടമാടിയ അഴിമതികളും സംസാര വിഷയമാണ്. അവരുടെ 28 കൗൺസിലർമാർ സ്വന്തം സ്ഥാനാർത്ഥിക്കെതിരെ പല തട്ടുകളിലാണ്. ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനും യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിനും എതിരെ ഉയരുന്ന ആരോപണങ്ങൾ അനുദിനം കൂടിവരികയാണ്. 

അതേഅവസ്ഥ തന്നെയാണ് നിർജീവമായ കോൺഗ്രസിലും നിലവിലുള്ളത്. കൂടെയുള്ളവർ നേരം വെളുക്കുമ്പോൾ മറുചേരിയിലെത്തുന്നതിനാൽ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ താളം തെറ്റുകയാണ്. കോൺഗ്രസിൽ നിന്ന് ഇടതുപക്ഷത്തേക്ക് ഓരോ ദിവസവും നേതാക്കൾ വരുമ്പോൾ, ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനെതിരായ നെഗറ്റീവ് വോട്ടുകളുടെ ഏകീകരണവും ഇത്തവണത്തെ ഫലം നിർണയിക്കും.

13ന് പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് 20ലേക്ക് മാറ്റിയതോടെ സ്ഥാനാർത്ഥികളുടെ പര്യടനത്തില്‍ അല്പം വേഗത കുറഞ്ഞിട്ടുണ്ട്. പി സരിൻ എന്ന ഡോക്ടറും ഐഎഎസുകാരനുമായ യുവ പോരാളിയെ അണിനിരത്തിയതോടെ ഇടതുമുന്നണി പ്രവർത്തകരിൽ ആത്മവിശ്വാസം അനുദിനം ഉയരുകയാണ്. പാലക്കാട് കണ്ട ഏറ്റവും മികച്ച സ്ഥാനാർത്ഥികളിലൊരാള്‍ എന്ന് എല്ലാവരും സമ്മതിക്കുന്ന നിലയിലേക്ക് സരിന്റെ പ്രവർത്തനങ്ങൾ ജനശ്രദ്ധയാകർഷിച്ചു കഴിഞ്ഞു.
കണ്ടുമുട്ടുന്ന ഓരോരുത്തരെയും ഹസ്തദാനം ചെയ്തും കുശലാന്വേഷണം നടത്തിയും നെഞ്ചാേട് ചേർത്തുമാണ് ഓരോ വാർഡുകളിലും തെരഞ്ഞെടുപ്പ് യോഗങ്ങൾ സരിൻ അവസാനിപ്പിക്കുന്നത്. പാലക്കാട് നഗരത്തിലെ ഒമ്പതാം വാർഡ് ചോളോടിലെത്തിയ സരിനെ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് പ്രദേശവാസികൾ സ്വീകരിച്ചത്. കൂടിയിരുന്ന എല്ലാ വോട്ടർമാർക്കും നന്ദി പറഞ്ഞും കുശലാന്വേഷണങ്ങൾ നടത്തിയും പ്രദേശവാസികളിൽ ഒരാളാണ് താനെന്ന് വ്യക്തമാക്കിയുമാണ് സരിന്റെ മുന്നേറ്റം.
ബിജെപിയെയും കോൺഗ്രസിനെയും നിലംപരിശാക്കുന്ന പ്രവർത്തനങ്ങളാണ് എൽഡിഎഫ് ഓരോ ദിവസവും ആസൂത്രണം ചെയ്യുന്നത് .

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.