എന്‍സിപി നേതാവ് ബാബാ സിദ്ദിഖിയുടെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആരോപിക്കപ്പെടുന്ന 23 കാരനെ ബുധനാഴ്ച പൂനെയില്‍ നിന്നും അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ഇയാളെ കേസിലെ 16ാം പ്രതിയാക്കിയിട്ടുണ്ട്. പൂനെയിലെ കാര്‍വേ നഗര്‍ സ്വദേശിയായ ഇയാള്‍ കേസിലെ പ്രധാന പിടികിട്ടാപ്പുള്ളിയായിരുന്നുവെന്നും ഇയാള്‍ക്ക് ഇനി കണ്ടെത്താനുള്ള പ്രതി ശുഭം ലോങ്കറുമായും അറസ്റ്റിലായ പ്രതി റാം കനൗജിയയുമായും നേരിട്ട് ബന്ധമുണ്ടായിരുന്നതായി അധികൃതര്‍ പറയുന്നു.
കേസില്‍ 16ാമത് പിടിയിലായ അപുനെ ബാബാ സിദ്ധിഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ ഭാഗമായിരുന്നതായും അധികൃതര്‍ വ്യക്തമാക്കി.
പ്രാദേശിക കോടതിയില്‍ ഹാജരാക്കിയ ഇയാളെ നവംബര്‍ 13 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
ചോദ്യം ചെയ്യലില്‍ എന്‍സിപി നേതാവിനെ കൊല്ലാനായി ഇയാള്‍ക്ക് 25 ലക്ഷം രൂപയും ഫ്ലാറ്റും വാഹനവും വാഗ്ദാനം ചെയ്തിരുന്നതായി തെളിഞ്ഞിട്ടുണ്ട്.
ഒളിവിലുള്ള പ്രതികളില്‍ ചിലര്‍ അപുനെയ്ക്ക് തോക്ക് ഉപയോഗിക്കാനുള്ള പരിശീലനവും നല്‍കിയിരുന്നു. പരിശീലനത്തിന്റെ ഭാഗമായി ഇയാള്‍ വെടിയുതിര്‍ത്തിരുന്നതായും ഉദ്യോഗസ്ഥര്‍ പറയുന്നു.
ഒളിവിലുള്ള പ്രതികളിലൊരാള്‍ നല്‍കിയ തോക്കുകളും വെടിയുണ്ടകളും ഇയാളുടെ പക്കലുണ്ടായിരുന്നു. ഈ ആയുധങ്ങള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്നും അധികൃതര്‍ പറഞ്ഞു.
ഒക്ടോബര്‍ 12ന് മുംബൈയിലെ ബാദ്രയില്‍ മൂന്ന് തോക്ക്ധാരികളുടെ വെടിയേറ്റായിരുന്നു ബാബാ സിദ്ദിഖി കൊല്ലപ്പെട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.