6 November 2024, Wednesday
KSFE Galaxy Chits Banner 2

ആറാം സ്ഥാനത്തും ഹൃദയം കീഴടക്കി നാഫിയ

Janayugom Webdesk
കൊച്ചി
November 6, 2024 10:20 pm

കായികമേളയിലെ പവർലിഫ്റ്റിങ് മത്സരവേദി. വാശിയേറിയ പോരാട്ടം പൂർത്തിയാക്കിയപ്പോൾ ആറാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാർത്ഥിയെ എണീറ്റ് നിന്ന് കയ്യടികളോടെയാണ് സദസ് യാത്രയാക്കിയത്. ജയിക്കുന്നവരുടേത് മാത്രമല്ല, ജീവിത പോരാട്ടത്തിലൂടെ മത്സരവേദികളിലെത്തുന്നവരുടെത് കൂടിയാണ് കായിക മത്സരങ്ങൾ എന്ന് ഒരിക്കൽകൂടി ഓർമിപ്പിച്ചാണ് പാലക്കാട് പേഴുംകര മോഡൽ എച്ച്എസിലെ പത്താം ക്ലാസ് വിദ്യാർഥി നാഫിയ എം എൻ കൊച്ചിയിൽ നിന്ന് മടങ്ങിയത്.

ഇന്നലെ നടന്ന 43 കിലോഗ്രാം വനിതകളുടെ പവർലിഫിറ്റിൽ ജനറൽ വിഭാഗത്തിലാണ് ഭിന്നശേഷിക്കാരിയായ നാഫിയ മത്സരിക്കാനെത്തിയത്. മത്സരത്തിൽ പങ്കെടുത്തവരിൽ ഏറ്റവും ഉയരം കുറഞ്ഞയാളും, മൂന്നര അടിമാത്രം. എന്നാൽ ഉയരമില്ലായ്മയെ നിഷ്പ്രഭമാക്കുന്ന പ്രകടനമായിരുന്നു നാഫിയ നടത്തിയത്.

സ്‌കോട്ടിൽ 86 കിലോയും, ഡെഡിൽ 50 കിലോയും, ബഞ്ച് പ്രസിൽ 32 കിലോയുമാണ് ഈ മിടുക്കി ഉയർത്തിയത്. മത്സരത്തിൽ ആറാം സ്ഥാനത്തായാണ് നാഫിയ ഫിനിഷ് ചെയ്തത്. പാലക്കാട് പേഴുംകര മോഡൽ എച്ച്എസിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് ഈ മിടുക്കി. കോയമ്പത്തൂർ സ്വദേശിയായ നാഫിയ നാലാം ക്ലാസ് മുതലാണ് പാലക്കാട് മോഡൽ സ്കൂളിൽ പഠനത്തിനായി എത്തിയത്. സമ്പത്തികമായി വളരെ പിന്നോക്കമായ അവസ്ഥയെ തുടർന്നാണ് നൂറൂൽ ഹിദ ചാരിറ്റബിൾ ട്രസ്റ്റിനു കീഴിലുള്ള സ്കൂളിലേക്ക് എത്തിച്ചേർന്നത്.

ജില്ലാതലത്തിൽ ഒപ്പം മത്സരിച്ച അഞ്ച് പേരെ പിൻതള്ളിയാണ് നാഫിയ സംസ്ഥാനമേളയ്ക്കുള്ള ബർത്ത് ഉറപ്പിച്ചത്. എന്നാൽ മത്സരത്തിന് ഒരാഴ്ച ബാക്കിനിൽക്കെ ഫിറ്റ്സ് ബാധിച്ച് ആശുപത്രിയിലായി. ഇതോടെ മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുമോയെന്ന ആശങ്കയിലായിരുന്നു. മത്സരത്തിന് രണ്ട് ദിനം മുമ്പാണ് നാഫിയ ആശുപത്രിയിൽ നിന്ന് മടങ്ങിയത്.

TOP NEWS

November 6, 2024
November 6, 2024
November 6, 2024
November 6, 2024
November 6, 2024
November 6, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.