ആദ്യ തെരഞ്ഞെടുപ്പിലെ പരാജയം അനുഭവ കരുത്താക്കിയപ്പോൾ അമേരിക്കൻ പൊതുതെരഞ്ഞെടുപ്പിൽ ഉയർന്ന് കേൾക്കാം ഇന്ത്യൻ പോരാളിയായ സബ ഹൈദറുടെ വിജയകഥ. ഇലിനോയ്സിലെ ഡ്യുപേജ് കൗണ്ടി തെരഞ്ഞെടുപ്പിൽ 8,521വോട്ടുകൾക്കാണ് ഡെമോക്രറ്റിക്ക് പാർട്ടിയുടെ മുന്നണി പോരാളിയായ സബ വിജയകിരീടം ചൂടിയത് . റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രതിനിധി പാറ്റി ഗസ്റ്റിനെ ആയിരുന്നു എതിർ സ്ഥാനാർത്ഥി. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ആയിരുന്നു സബയുടെ ജനനം. 15 വർഷത്തിലേറെയായി ഡെമോക്രാറ്റിക്ക് പാർട്ടിയിൽ സജീവമാണ്.
ഓൺലൈൻ, ഓഫ് ലൈൻ ക്ലാസുകളിലൂടെ ആയിരക്കണക്കിന് ആളുകളിലേക്ക് യോഗയും ആരോഗ്യകരമായ ജീവിതശൈലിയും എത്തിക്കുന്ന പ്രചാരക കൂടിയാണ് സബ .ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി സംരക്ഷണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബോധവത്കരണ സംരംഭങ്ങൾക്കും നേതൃത്വം നൽകിയിട്ടുണ്ട്. ഷികാഗോയിൽ അന്താരാഷ്ട്ര യോഗ ദിനം സംഘടിപ്പിക്കുക, സംസ്‌കൃതം, പ്രാണായാമം എന്നിവയെ കുറിച്ച് ശിൽപശാലകൾ നടത്തുക, വിവേകാനന്ദ ഇന്റർനാഷനൽ ഈസ്റ്റ്-വെസ്റ്റ് യോഗ കോൺഫറൻസ് സംഘാടനം എന്നിവയിൽ സബ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഹോളി ചൈൽഡ് സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ അവർ ഗാസിയാബാദിലെ രാം ചമേലി ഛദ്ദ വിശ്വാസ് ഗേൾസ് കോളജിൽ നിന്ന് ബിഎസ്‌സിയിൽ ഉന്നത ബിരുദം നേടി. അലിഗഢ് മുസ്‍ലിം സർവകലാശാലയിൽ നിന്ന് വന്യജീവി പഠനത്തിൽ സ്വർണ മെഡലോടെ എംഎസ്‌സി പൂർത്തിയാക്കി. ബുലന്ദ്ഷഹറിലെ ഔറംഗബാദ് മൊഹല്ല സാദത്ത് സ്വദേശിയും കമ്പ്യൂട്ടർ എൻജിനീയറുമായ അലി കസ്മിയുമായുള്ള വിവാഹത്തിന് ശേഷം 2007ൽ യുഎസിലേക്ക് താമസം മാറി. 2022ൽ മത്സരിച്ചപ്പോൾ ചെറിയ വോട്ടുകൾക്ക് പരാജയപെട്ടു. വീണ്ടും സജീവമായി പ്രവർത്തിച്ചതോടെയാണ് സബക്ക് വീണ്ടും മത്സരിക്കാൻ അവസരം കിട്ടിയത്. ചിക്കാഗോയിലെ ഇല്ലിനോയിസ് ജില്ലയിലാണ് സബ ഹൈദർ താമസിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.