22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 22, 2024
November 22, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

കരകുളം ഫ്ലൈ ഓവർ നിർമ്മാണം: ഗതാഗത നിയന്ത്രണം നാളെ മുതൽ

Janayugom Webdesk
തിരുവനന്തപുരം
November 9, 2024 10:41 pm

തിരുവനന്തപുരം — തെന്മല(എസ് എച്ച് 2) റോഡിൽ കരകുളം പാലം ജങ്ഷനിൽ നിന്നും കെൽട്രോൺ ജങ്ഷൻ വരെ ഫ്ലൈ ഓവർ നിർമ്മാണവുമായി ബന്ധപ്പെട്ട് നെടുമങ്ങാട് ഭാഗത്തേക്കും തിരുവനന്തപുരം ഭാഗത്തേക്കുമുള്ള പൂർണ ഗതാഗത നിയന്ത്രണം നാളെ മുതൽ നടപ്പാക്കും.

ഗതാഗത നിയന്ത്രണങ്ങൾ ഇപ്രകാരം 

നെടുമങ്ങാട് ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് റൂട്ട് ഒന്ന് — നെടുമങ്ങാട് ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കെൽട്രോൺ ജങ്ഷനിൽ നിന്നും കെൽട്രോൺ — അരുവിക്കര റോഡിലേക്ക് തിരിഞ്ഞ് ഇരുമ്പ — കാച്ചാണി ജങ്ഷനുകൾ വഴി മുക്കോലയിൽ എത്തിയ ശേഷം വലത്തേക്ക് തിരിഞ്ഞു മുക്കോല — വഴയില റോഡിലൂടെ വഴയിലയെത്തിയശേഷം ഇടത്തേക്കു തിരിഞ്ഞ് തിരുവനന്തപുരം ഭാഗത്തേക്ക് പോകണം. വഴയില നിന്നും മുക്കോല ജങ്ഷൻ വരെ പ്രദേശവാസികളുടെ വാഹനങ്ങളൊഴികെ മറ്റ് വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. നെടുമങ്ങാട് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന ചെറു വാഹനങ്ങൾക്ക് കല്ലമ്പാറ, വാളിക്കോട്, പത്താംകല്ല് എന്നിവിടങ്ങളിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് വട്ടപ്പാറയിൽ എത്തി, എംസി റോഡ് വഴിയും പോകാവുന്നതാണ്.

തിരുവനന്തപുരം ഭാഗത്തു നിന്നും നെടുമങ്ങാട് ഭാഗത്തേക്ക് റൂട്ട് ഒന്ന് — തിരുവനന്തപുരം ഭാഗത്തു നിന്നും നെടുമങ്ങാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്കു പേരൂർക്കട ജങ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് കുടപ്പനക്കുന്ന് — മുക്കോല — ശീമമുളമുക്ക് — വാളിക്കോട് വഴി നെടുമങ്ങാട് ഭാഗത്തേക്ക് പോകാവുന്നതാണ്. റൂട്ട് രണ്ട് — തിരുവനന്തപുരം ഭാഗത്തു നിന്നും നെടുമങ്ങാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്കു വഴയില ജങ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞു കല്ലയം — ശീമമുളമുക്ക് — വാളിക്കോട് വഴി നെടുമങ്ങാട് ഭാഗത്തേക്കും പോകാവുന്നതാണ്. കെഎസ്ആർടിസി ലോ ഫ്ലോർ ബസുകൾ ഇതു വഴി സർവീസ് നടത്തും.

റൂട്ട് മൂന്ന് — തിരുവനന്തപുരം ഭാഗത്ത് നിന്നും നെടുമങ്ങാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് ഏണിക്കര ജങ്ഷൻ കഴിഞ്ഞ് ഡിപിഎംഎസ് ജങ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് മുല്ലശേരി — കായ്പ്പാടി — മുളമുക്ക് വഴി നെടുമങ്ങാട് ഭാഗത്തേക്ക് പോകാവുന്നതാണ്. ഈ റൂട്ടിൽ ഹെവി വാഹനങ്ങൾക്ക് നിയന്ത്രണം ഉണ്ടായിരിക്കും. കെഎസ്ആർടിസി ഇലക്ട്രിക് ബസുകൾ ഈ റൂട്ടിലൂടെയും സർവീസ് നടത്തും.

റൂട്ട് നാല് — തിരുവനന്തപുരം ഭാഗത്തു നിന്നും നെടുമങ്ങാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വഴയില നിന്ന് കരകുളം പാലം ജങ്ഷൻ ചെന്ന് വലതു തിരിഞ്ഞ്, കാച്ചാണി ജങ്ഷനിൽ എത്തിയ ശേഷം ഇടത്തേക്ക് തിരിഞ്ഞ് കെൽട്രോൺ — അരുവിക്കര റോഡിൽ പ്രവേശിച്ച് കെൽട്രോൺ ജങ്ഷനിൽ എത്തി വലത്തേക്ക് തിരിഞ്ഞു നെടുമങ്ങാട് ഭാഗത്തേക്ക് പോകണം. നിലവിൽ നെടുമങ്ങാട് ഭാഗത്തേക്ക് പോകുന്ന കെഎസ് ആർടിസി ബസുകൾ ഈ റൂട്ടിലൂടെയും സർവീസ് നടത്തുന്നതാണ്. കാച്ചാണി ജങ്ഷൻ മുതൽ കരകുളം പാലം ജങ്ഷൻ വരെ പ്രദേശവാസികളുടെ വാഹനങ്ങളൊഴികെ മറ്റ് വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. കാച്ചാണി ജങ്ഷൻ — കരകുളം പാലം — വഴയില — പേരൂർക്കട റൂട്ടിലും തിരിച്ചും കെഎസ്ആർടിസി സർക്കിൾ സർവീസ് നടത്തും. ഹെവി വാഹനങ്ങൾക്ക് നിയന്ത്രണം. ഹെവി ഭാരവാഹനങ്ങൾക്ക് രാവിലെ 7.30 മുതൽ 10.30 വരെയും വൈകിട്ട് മൂന്ന് മുതൽ ആറ് വരെയും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

ഇരുമ്പ — കാച്ചാണി റോഡിൽ തിരുവനന്തപുരം ഭാഗത്തേക്ക് ക്വാറി ഉല്പന്നങ്ങളുമായി പോകുന്ന ടിപ്പർ വാഹനങ്ങളും ചരക്കുവാഹനങ്ങളും ചെറിയകൊണ്ണി — കാപ്പിവിള — മൂന്നാമൂട് ‑വട്ടിയൂർക്കാവ് വഴിയും നെടുമങ്ങാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചെറിയകൊണ്ണി — കുതിരകുളം ‑അരുവിക്കര — അഴിക്കോട് വഴിയും പോകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.