23 January 2026, Friday

വടംവലിയിൽ അടി തെറ്റി കണ്ണൂർ

Janayugom Webdesk
കൊച്ചി
November 9, 2024 11:12 pm

സംസ്ഥാന സ്‌കൂൾകായിക മേളയിൽ സീനിയർ വിഭാഗത്തിലെ വടംവലി മത്സരത്തിൽ ആൺകുട്ടികളുടെ കുത്തക കൈവിട്ട് കണ്ണൂർ. കഴിഞ്ഞ രണ്ട് വർഷമായി സംസ്ഥാനതലത്തിൽ ഇരുവിഭാഗങ്ങളിലും ചാമ്പ്യന്മാരായ കണ്ണുരിന് പക്ഷെ ആൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാടൻ കരുത്തിന് മുന്നിൽ അടിതെറ്റി. എങ്കിലും വടംവലിയിലെ കുത്തക തകരാതെ കാത്ത കണ്ണൂരിന്റെ പെൺകുട്ടികൾ തലഉയർത്തി തന്നെ മടങ്ങി. 

മലപ്പുറവുമായി നടന്ന ഫൈനൽ മത്സരത്തിൽ ഏകപക്ഷീയമായായിരുന്നു കണ്ണൂർ പെൺകുട്ടികൾ ജയം പിടിച്ചെടുത്തത്. ആൺകുട്ടികളുടെ വിഭാഗം ഫൈനലിൽ പക്ഷെ പാലക്കാടുമായി പൊരുതി നോക്കിയ കണ്ണൂരിന് സ്വർണം വലിച്ചെടുക്കാൻ സാധിച്ചില്ല. ദേശീയ തലത്തിൽ വടംവലിയിൽ മത്സരിച്ചിട്ടുള്ള സനിത്തിന്റെയും ശ്രീരാജിന്റെയും നേതൃത്വത്തിലാണ് കണ്ണൂർ ടീമിന്റെ പരിശീലനം.
കഴിഞ്ഞ രണ്ടുവര്‍ഷമായി ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ ഒന്നാം സ്ഥാനം വിട്ടുകൊടുക്കാതെ പോന്നിരുന്ന കണ്ണൂരിന് രണ്ട് വിഭാഗങ്ങളിലും ഹാട്രിക് ജയം പൂര്‍ത്തിയാക്കാനാകാതെ പോയതിന്റെ നിരാശയുമുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.