തന്നെ ഇനി ഉലകനായകനെന്ന് വിളിക്കരുതെന്ന അഭ്യർത്ഥനയുമായി നടൻ കമൽഹാസൻ. വ്യക്തിയെക്കാളും വലുതാണ് കലയെന്നും ഇനി മുതൽ ഉലകനായകനെന്ന വിശേഷണം ഒഴിവാക്കി തന്നെ പേര് മാത്രമേ വിളിക്കാവൂവെന്നുമാണ് കമൽഹാസന്റെ അഭ്യർത്ഥന. ഒന്നുകിൽ കമൽഹാസൻ എന്ന് വിളിക്കാം, അതല്ലെങ്കിൽ കമൽ, അതുമല്ലെങ്കിൽ കെ എച്ച് എന്ന് ഉപയോഗിക്കാം. ഉലകനായകനെന്ന് വിശേഷിപ്പിക്കരുത്.
സിനിമയെന്ന കലയേക്കൾ വലുതല്ല കലാകാരനെന്നാണ് ഞാൻ വിശ്വസിക്കുന്നത്. സിനിമയെ കുറിച്ച് പഠിക്കാനും അറിയാനും വളരാനും ആഗ്രഹിക്കുന്ന ഒരു വിദ്യാർത്ഥി മാത്രമാണ് താനെന്നും കമൽ പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി. ഉലകനായകൻ എന്ന് തന്നെ അഭിസംബോധന ചെയ്യുന്നതിലെ സ്നേഹം മനസിലാക്കുന്നുവെന്നും കാലങ്ങളോളമുള്ള ആരാധകരുടെ അചഞ്ചലമായ പിന്തുണയ്ക്ക് കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ തമിഴ് താരം അജിത്തും തന്നെ ‘തല’ പോലുള്ള അഭിസംബോധനകൾ നടത്തരുതെന്ന് അഭ്യർഥിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.