ഗുണ്ടാത്തലവൻ ഓം പ്രകാശിനെതിരെയുള്ള ലഹരിമരുന്ന് കേസിൽ ഫൊറൻസിക് പരിശോധന ഫലം പുറത്ത് വന്നു. മുറികളിലൊന്നിൽ കൊക്കെയ്ൻറെ സാന്നിധ്യമുണ്ടായിരുന്നു എന്ന റിപ്പോർട്ടാണ് പുറത്തു വന്നിരിക്കുന്നത്. എന്നാൽ കുറഞ്ഞ അളവിൽ മാത്രമാണ് ലഹരി മരുന്ന് സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഓം പ്രകാശും സുഹൃത്തും കൊച്ചി മരടിലെ ഹോട്ടലിൽ നിന്ന് അറസ്റ്റിലായത്. ലഹരി മരുന്ന് ഉപയോഗിച്ച്കൊണ്ടുള്ള ഡിജെ പാർട്ടി നടക്കുന്നു എന്ന വിവരത്തിൻറെ അടിസ്ഥാനത്തിലായിരുന്നു ഹോട്ടലിൽ റെയ്ഡ് നടന്നത്. 3 മുറികളാണ് ഓം പ്രകാശും സുഹൃത്തും ഹോട്ടലിൽ എടുത്തിരുന്നത്. ഇതിലൊന്നിൽ സിനിമാ താരങ്ങളായ പ്രയാഗ മാർട്ടിൻ,ശ്രീനാഥ് ഭാസി എന്നിവരും സന്ദർശനം നടത്തിയിരുന്നു. ഇവരുടെ മുറിയിൽ നിന്ന് വിദേശമദ്യവും ലഹരിമരുന്ന് സൂക്ഷിച്ചിരുന്നതെന്ന് കരുതുന്ന ഒരു കവറും കണ്ടെത്തിയിരുന്നു.
പ്രയാഗ മാർട്ടിനെയും ശ്രീനാഥ് ഭാസിയെയും ചോദ്യം ചെയ്തെങ്കിലും ഇവരെ ഓം പ്രകാശുമായി ബന്ധിപ്പിക്കുന്ന കാര്യങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.