14 November 2024, Thursday
KSFE Galaxy Chits Banner 2

Related news

November 12, 2024
November 10, 2024
October 25, 2024
October 23, 2024
October 20, 2024
October 20, 2024
October 18, 2024
October 11, 2024
October 9, 2024
September 26, 2024

കര്‍ണാടകയിലെ മാണ്ഡ്യയിലെ ഒരു ക്ഷേത്രത്തില്‍ ദളിതര്‍ പ്രവേശിച്ചതിന് പിന്നാലെ വിഗ്രഹം എടുത്തു മാറ്റി

Janayugom Webdesk
ന്യൂഡല്‍ഹി
November 12, 2024 2:20 pm

ദളിതര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിച്ചതിന് പിന്നാലെ ക്ഷേത്രത്തിലെ വിഗ്രഹം എടുത്തുമാറ്റി മേല്‍ജാതിക്കാര്‍ ‚കര്‍ണാടകയിലെ മാണ്ഡ്യയിലെ ഹനാകെരെ ഗ്രാമത്തിലെ കാല ഭൈരവേശ്വര സ്വാമിക്ഷേത്രത്തിലാണ് വിചിത്ര സംഭവം .ആദ്യമായാണ് ക്ഷേത്രത്തില്‍ ദളിതര്‍ പ്രവേശിക്കുന്നത്. പ്രവേശനത്തിന് അനുമതി ലഭിച്ചതിന് പിന്നാലെ മേല്‍ ജാതിക്കാര്‍ ആയ വൊക്കലിംഗക്കാര്‍ ദേവന്റെ വിഗ്രഹമായ ഉത്സവ മൂര്‍ത്തിക്ഷേത്രത്തില്‍ നിന്ന് മാറ്റുകയായിരുന്നു.മൂന്ന് വര്‍ഷം മുമ്പ് പഴയ ജീര്‍ണിച്ച കെട്ടിടം പൊളിച്ച് പുതിയ ക്ഷേത്രം പണിതിരുന്നു. ആ സമയത്ത് ക്ഷേത്രത്തിനു വേണ്ടി തങ്ങള്‍ പണം ചെലവഴിച്ചിട്ടുണ്ടെന്നാണ് വിഗ്രഹം എടുത്ത് മാറ്റിയവര്‍ വാദിക്കുന്നത്.ദളിതര്‍ക്ക് പ്രവേശനം അനുവദിക്കാനുള്ള തീരുമാനത്തില്‍ പ്രകോപിതരായ കുറച്ച് ഗ്രാമവാസികള്‍ ഉത്സവ മൂര്‍ത്തിയെ മാറ്റുകയായിരുന്നു.

ക്ഷേത്രത്തിനുള്ളിലെ ഒരു പ്രത്യേക അറയിലേക്കാണ് വിഗ്രഹത്തെ മാറ്റിയത്. തുടര്‍ന്ന് ഉച്ചയോടെ ക്ഷേത്രം താത്കാലികാമായി അടച്ചിട്ടു.പിന്നീട് ക്ഷേത്രം വീണ്ടും തുറക്കുകയും എല്ലാ ജാതികളില്‍ നിന്നുമുള്ള ഭക്തര്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് നേരത്തെ തീരുമാനിച്ച പോലെ ആചാരങ്ങള്‍ പുനരാരംഭിക്കുകയും ചെയ്യുകയായിരുന്നു.ദളിതര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാനും കാലഭൈരവേശ്വര ദേവതയെ പ്രാര്‍ത്ഥിക്കാനും ജില്ലാ അധികാരികള്‍ അനുവദിച്ചിരുന്നു.

പ്രാദേശിക സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് സംസ്ഥാന എന്‍ഡോവ്മെന്റ് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ ഗ്രാമത്തിലെ ദളിതര്‍ക്ക് പ്രവേശനാനുമതി ലഭിച്ചത്.ഗ്രാമത്തിനുള്ളില്‍ ദളിതര്‍ക്കായി ഒരു പ്രത്യേക ക്ഷേത്രം നിര്‍മിച്ചിട്ടുണ്ടെന്നും ക്ഷേത്രത്തിന്റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാരമ്പര്യങ്ങള്‍ പ്രകാരം ദളിതര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കരുത് എന്നുമാണ് മേല്‍ ജാതിയിലുള്ളവര്‍ വാദിച്ചത്.നേരത്തേ ക്ഷേത്ര പ്രാവേശനം നിഷേധിച്ചതിനെതിരെ ദളിത് വിഭാഗം രംഗത്തെത്തിയിരുന്നു. പൊലീസിന്റെ സഹായത്തോടെയാണ് ദളിതര്‍ ഇന്നലെ ക്ഷേത്രത്തില്‍ പ്രവേശിച്ചത്. സംഘര്‍ഷം ഒഴിവാക്കാന്‍ പൊലീസിനെ വിന്യസിക്കുകയും ചെയ്തു.

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.