ആത്മകഥ വിവാദത്തിൽ ഡിജിപിക്ക് പരാതി നൽകി ഇ പി ജയരാജൻ.തൻറെ ആത്മകഥയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്തകൾ വ്യാജമെന്ന് ഇ പി ജയരാജൻ പരാതിയിൽ ഉന്നയിച്ചു. ഉപതെരഞ്ഞെടുപ്പ് ദിവസം തന്നെ വാർത്ത വന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ട് എന്നും തൻറെ ആത്മകഥയിലെ ഭാഗം എന്ന് പറഞ്ഞ് മാധ്യമങ്ങൾ കാണിച്ചത് വ്യാജം ആണെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.
വാർത്തയ്ക്ക് പിന്നിലെ വ്യാജരേഖ , ഗൂഢാലോചന എന്നിവ സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് അദ്ദേഹം പരാതിയിൽ ആവശ്യപെട്ടു.അതേസമയം സംഭവം വളരെ ആസൂത്രിതമായ സംഭവമാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ഇന്നത്തെ ദിവസം ഈ കാര്യം പുറത്ത് വന്നത് ആസൂത്രിതമാണെന്നും ഇത് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് സ്ഥാനാർത്ഥിയെ സംബന്ധിച്ച വിവരങ്ങൾ ഒക്കെ പുസ്തകത്തിൻ്റെ നടുവിൽ വരുന്നു, ഇന്നത്തെ ദിവസം ഈ വാർത്ത വരുമ്പോൾ തന്നെ ഇതിന്റെ പുറകിൽ എന്താണെന്ന് എല്ലാവർക്കും അറിയില്ലേ എന്നും മന്ത്രി ചോദിച്ചു. ആസൂത്രിതമായ ഗൂഢാലോചന എങ്കിൽ സർക്കാർ പരിശോധിക്കുമോ എന്ന് ചോദ്യത്തിന് അത് നിങ്ങൾ ഉണ്ടാക്കുന്നതല്ലേ എന്നും അദ്ദേഹം മറുപടി നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.