7 November 2024, Thursday
KSFE Galaxy Chits Banner 2

Related news

October 31, 2024
May 22, 2024
April 26, 2024
April 6, 2024
March 26, 2024
March 10, 2024
February 7, 2024
January 31, 2024
January 16, 2024
January 16, 2024

വി ഡി സതീശന്‍ ശല്യക്കാരനായ വ്യവഹാരിയാണെന്ന് ഇ പി ജയരാജന്‍

Janayugom Webdesk
തിരുവനന്തപുരം
January 16, 2024 1:09 pm

കെ ഫോണിനെതിരായി ഹര്‍ജി കൊടുത്തതില്‍ വിഡി സതീശനെ വിമര്‍ശിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍.സതീശന്ഇപ്പോള്‍ ആളാകണം. അതിന് വേണ്ടിയാണ് ഹൈക്കോടതിയില്‍ കേസ് കൊടുത്തത്. വി ഡി സതീശന്റെ അപേക്ഷ കോടതി തള്ളി. സ്ഥിരം കോടതിയില്‍ വ്യവഹാരം നടത്തുന്ന ആളുകളുടെ സ്ഥാനത്തേക്ക് സതീശന്‍ മാറരുതെന്നും അദ്ദേഹം പറഞ്ഞു.സതീശൻ ഏറ്റുവാങ്ങിയത് വലിയ പ്രഹരമാണെന്നും അദ്ദേഹം വിമർശിച്ചു.

പ്രതിപക്ഷ നേതാവിന്റെ സ്ഥാനം സതീശന് അറിയില്ലെങ്കിലും ജനങ്ങൾക്ക് അറിയാം. പ്രതിപക്ഷ നേതാവായി ഇരിക്കാൻ സതീശന് ധാർമികമായി അവകാശമുണ്ടോ. നശീകരണ വാസന തുടരുന്നത് പ്രതിപക്ഷ നേതാവിന് ഭൂഷണമല്ല. ശല്യക്കാരനായ വ്യവഹാരി എന്ന പുതിയ പേര് വി ഡി സതീശന് ലഭിക്കുമെന്നും അദ്ദേഹം തുറന്നടിച്ചു.അതേസമയം, രാമൻ നായർ നന്നായി രാമായണം വായിക്കുമെന്ന് രാമൻ നായർ തന്നെ പറയുന്നു എന്ന തരത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്താവനകളെന്നും അദ്ദേഹം പറഞ്ഞു.

പ്രത്യേക പദ്ധതി പ്രഖ്യാപിക്കാതെ താൻ തന്നെയാണ് ഗ്യാരണ്ടി എന്ന് മോഡി പറയുന്നു. നൽകിയ വാഗ്ദാനങ്ങളെല്ലാം കേന്ദ്ര സർക്കാർ ലംഘിച്ചു. യുവജനങ്ങൾക്ക് തൊഴിൽ നിഷേധിക്കുന്നു. കോർപ്പറേറ്റുകളാണ് രാജ്യത്ത് വളരുന്നതെന്നും ഇ പി ജയരാജന്‍ പറഞ്ഞു

Eng­lish Summary:
EP Jayara­jan says that VD Satheesan is a nui­sance litigator

You may also like this video:

TOP NEWS

November 7, 2024
November 7, 2024
November 7, 2024
November 6, 2024
November 6, 2024
November 6, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.