പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ സഞ്ജയ് ചക്രബർത്തി അറസ്റ്റിൽ. പോക്സോ കേസിലാണ് ഗായകനെ കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് മാസത്തോളം നീണ്ട തിരച്ചിലിനൊടുവിലാണ് പോലീസ് ഗായകനെ പിടികൂടിയത്. ജൂൺ മാസത്തിലാണ് സഞ്ജയ് ചക്രബർത്തിയുടെ അറസ്റ്റിലേക്ക് നയിച്ച സംഭവമുണ്ടായത്. കൊൽക്കത്തയിലെ യോഗാ ഇൻസ്റ്റിറ്റ്യൂട്ടിനോടനുബന്ധിച്ച് സഞ്ജയ് സംഗീതപരിശീലനം നൽകിയിരുന്നു.
ഇവിടെവെച്ചാണ് സംഗീത വിദ്യാർത്ഥിയായ 15കാരിയെ സഞ്ജയ് പീഡിപ്പിക്കാൻ ശ്രമിച്ചത്. ക്ലാസ് കഴിഞ്ഞ് ബാക്കി വിദ്യാർത്ഥികളെല്ലാം പോയശേഷമായിരുന്നു പീഡനശ്രമമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം മാനസികമായി തളർന്ന പെൺകുട്ടിയെ മാതാപിതാക്കൾ കൗൺസിലിംഗിന് കൊണ്ടുപോയിരുന്നു. ഇവിടെവെച്ച് ഡോക്ടറോടാണ് കുട്ടി തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് പറഞ്ഞത്. തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ ബെൽഘരിയ പൊലീസിൽ പരാതി നൽകി.
സഞ്ജയ് ചക്രബർത്തി നവംബർ 18-വരെ പൊലീസ് കസ്റ്റഡിയിൽ തുടരും. കുറ്റകൃത്യം നടന്നതായി ആരോപിക്കപ്പെടുന്ന സ്ഥാപനത്തിലെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ച് ആ സമയത്ത് അവിടെയുണ്ടായിരുന്ന വിദ്യാർത്ഥികളുമായും മറ്റുള്ളവരുമായും സംസാരിക്കാൻ പൊലീസ് ഉദ്ദേശിക്കുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംഗീതജ്ഞനായ പണ്ഡിറ്റ് അജോയ് ചക്രബർത്തിയുടെ സഹോദരൻകൂടിയാണ് സഞ്ജയ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.