12 January 2026, Monday

Related news

January 8, 2026
January 8, 2026
January 2, 2026
December 28, 2025
December 27, 2025
December 22, 2025
December 16, 2025
November 27, 2025
November 25, 2025
November 19, 2025

സന്ദിപ് വാര്യര്‍ ഇപ്പൊഴും ആര്‍എസ്എസ് നിയന്ത്രണത്തിലെന്ന് എ കെ ബാലന്‍

Janayugom Webdesk
തിരുവനന്തപുരം
November 18, 2024 11:21 am

സന്ദീപ് വാര്യർ ഇപ്പോഴും ആർഎസ്എസ് നിയന്ത്രണത്തിലാണ്. അത് കോൺഗ്രസ് പ്രവർത്തകർക്കും അറിയാവുന്ന കാര്യമാണ് ഇത്തരമൊരു വർഗീയകൂട്ട് കേരളം അംഗീകരിക്കണോ എന്ന് എ കെ ബാലൻ. ആർഎസ്എസുമായോ ഹിന്ദുത്വവുമായോ ബന്ധമില്ലെന്ന് പറയാൻ സന്ദീപ് തയാറാകണം. നിലപാട് വ്യക്തമാക്കാൻ സന്ദീപ് വാര്യർ തയാറാകണം എന്നും എ കെ ബാലൻ ആവശ്യപ്പെട്ടു.

വർഗീയ ശക്തികളോടും ഭീകര ശക്തികളോടും മുസ്ലിം ലീഗ് വിധേയപ്പെട്ടു പോവുകയാണ്. രണ്ട് വോട്ടിന് മതത്തെ രാഷ്ട്രീയത്തിൽ ഇടപെടുത്തുന്നയാളാണ് കെ എം ഷാജി. അതിൽ അയാൾ റിസർച്ച് നടത്തുകയാണെന്നും എ കെ ബാലൻ പറഞ്ഞു.മുഖ്യമന്ത്രി തങ്ങളെ അധിക്ഷേപിച്ചിട്ടില്ലെന്നും മുസ്ലിം ലീഗിൻ്റെ പ്രസിഡൻ്റ് എന്ന നിലയിൽ നടത്തിയ രാഷ്ട്രീയ വിമർശനമാണത്.

എസ്ഡിപിഐ, ജമാഅത്തുമായി ഇതുവരെ ഇത്ര നിർലജ്ജമായി യുഡിഎഫ് കൂട്ടു കൂടിയിട്ടില്ല. മുസ്ലിം ലീഗിനും സമീപകാലത്ത് ഇവരോടുള്ള നിലപാടിൽ മാറ്റമുണ്ടായി. ഇത് ഉപയോ​ഗിക്കാൻ പോകുന്നത് ആർഎസ്എസാണ് എന്നും എ കെ ബാലൻ പറഞ്ഞു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.