22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026

പ്രതിസന്ധി രൂക്ഷമാകുമ്പോഴും വീടിൻറെ സുരക്ഷ വർധിപ്പിച്ച് മണിപ്പൂർ മന്ത്രി

Janayugom Webdesk
ന്യൂഡല്‍ഹി
November 19, 2024 9:52 pm

നിയമസഭാ സാമാജികരുടെ അടക്കം വസതികളിൽ ആക്രമണങ്ങൾ നടന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ സ്വന്തം വീടിൻറെ സുരക്ഷ വർധിച്ച് മണിപ്പൂർ മന്ത്രി. മണിപ്പൂരിലെ കാബിനറ്റ് മന്ത്രി ലെയ്ഷാതെങ് സുസിന്ദ്രോ മെയ്തി  തൻറെ വീടിന് ചുറ്റും മുള്ളുവേലി സ്ഥാപിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഖുറൈയിൽ നിന്നുള്ള ബിജെപി എംഎൽഎയായ ലെയ്ഷാതെങ് വീടിന് ചുറ്റും ബങ്കറും നിർമ്മിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം മെയിൽ ആരംഭിച്ച മെയ്തി കുക്കി വർഗീയ സംഘർഷത്തിൽ 200ഓളം ആളുകൾ മരിക്കുകയും 60,000 പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിട്ടും കഴിഞ്ഞയാഴ്ച മുതൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. അടുത്തിടെയുണ്ടായ അക്രമ കൊലപാതകത്തിനെതിരെ പ്രകടനം നടത്തിയ പ്രതിഷേധക്കാർ കഴിഞ്ഞ ശനിയാഴ്ച മന്ത്രിമാരുടെയും എംഎൽഎമാരുടെയും വീടുകൾ കൊള്ളയടിക്കുകയും തീയിടുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി എൻ ബിരേൻ സിംഗിൻറെ വസതിയിലേക്കും അക്രമിസംഘം ഇരച്ചു കയറാൻ ശ്രമിച്ചിരുന്നു. ഇംഫാലിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ബിരേൻസിംഗിൻറെ വസതിയിലും രാജ്ഭവൻറെ ചുറ്റിലും പ്രശ്ന ബാധിത പ്രദേശങ്ങളിലും വാഹനഗതാഗതം പരിമിതമാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.