20 November 2024, Wednesday
KSFE Galaxy Chits Banner 2

Related news

November 20, 2024
August 24, 2024
July 17, 2024
July 17, 2024
February 6, 2024
September 3, 2023
August 2, 2023
June 29, 2023
June 20, 2023
May 9, 2023

ഫുട്ബോളിന്റെ മിശിഹ കേരളത്തിലേക്ക്; അടുത്ത വര്‍ഷം രണ്ട് മത്സരങ്ങള്‍ ടീം കളിക്കും

Janayugom Webdesk
തിരുവനന്തപുരം
November 20, 2024 3:52 pm

ഫുഡ്ബോള്‍ ആരാധകരുടെ കാത്തിരുപ്പിന് വിരാമമിട്ട് അർജന്റീനിയൻ ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം പ്രഖ്യാപിച്ച് കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍. അടുത്ത വര്‍ഷം സൂപ്പര്‍താരം മെസിയും സംഘവും കേരളത്തിലെത്തും. രണ്ട് മത്സരങ്ങളായിരിക്കും അർജന്റീനിയൻ ടീം കളിക്കുക. വേദിയായി കൊച്ചിക്കാണ് പ്രഥമ പരിഗണന. ഖത്തർ, ജപ്പാൻ തുടങ്ങിയ ഏഷ്യൻ ടീമുകളെയാണ് എതിരാളികളായി പരിഗണിക്കുന്നത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം പിന്നീടുണ്ടാകുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സ്പെയിനിൽ വച്ച് അർജന്റീനിയൽ ഫുട്ബോൾ അസോസിയേഷനുമായി ചർച്ച നടത്തിയിരുന്നു. കൂടുതൽ ചർച്ചകൾക്കായി ഒന്നര മാസത്തിനകം അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷൻ അധികൃതർ കേരളത്തിലെത്തും. തുടർന്ന് സംയുക്തമായി മത്സരം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. അർജന്റീനിയൻ ടീമിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട സാമ്പത്തികച്ചെലവുകൾ സ്പോൺസർ ചെയ്യാൻ കേരളത്തിലെ വ്യാപാരി സമൂഹം സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷനും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുമാണ് സംയുക്തമായി രംഗത്തുള്ളത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജനകീയമായി നടത്തും.എല്ലാ പ്രവർത്തനങ്ങൾ നേരിട്ട് മോണിറ്റർ ചെയ്ത് സർക്കാർ ഒപ്പമുണ്ടാകും. ഇത്തരമൊരു ജനകീയ ഫുട്ബോൾ മാമാങ്കത്തിന്പിന്തുണ നല്കാൻ തയ്യാറായ വ്യാപാരി സമൂഹത്തിന് കേരള സ്പോർട്സ് ഫൗണ്ടേഷന്റെ പേരിൽ നന്ദി അറിയിക്കുന്നതായും മന്ത്രിപറഞ്ഞു. സംസ്ഥാനത്ത് കായിക രംഗത്തെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനും സ്പോർട്സ് എക്കോണമി വളർത്തുന്നതിനും ലക്ഷ്യമിട്ടാണ് അർജന്റീന ടീമിനെ കേരളത്തിലേക്ക് ക്ഷണിച്ചത്. ഏതാനും മാസങ്ങൾ മുൻപ് കായിക ഉച്ചകോടി സംഘടിപ്പിച്ചതും ഇതിന്റെ ഭാഗമായിട്ടായിരുന്നു. ഇതേ തുടർന്ന് അയ്യായിരം കോടിയോളം രൂപയുടെ നിക്ഷേപം ഇതിനകം ഉറപ്പായിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഷറഫലി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻ്റ് രാജു അപ്സര, വൈസ് പ്രസിഡന്റ് ധനീഷ് ചന്ദ്രൻ, ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജസ്റ്റിൻ പാലത്ര, ലിമാക്സ് അഡ്വർടൈസിങ് മാനേജിങ് ഡയറക്ടർ മുജീബ് ഷംസുദ്ദീൻ, സിംഗിൾ ഐഡി ഡയറക്ടർ സുഭാഷ് മാനുവൽ എന്നിവരും മന്ത്രിക്കൊപ്പം പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.