വിവാഹമോചിതയായ കരുനാഗപ്പള്ളി സ്വദേശി വിജയലക്ഷ്മിയും (48) ഭാര്യയും മകനുമുള്ള ജയചന്ദ്രനും (53) തമ്മിലുള്ള ബന്ധം തുടങ്ങിയത് കോവിഡ് കാലത്ത് അഴീക്കൽ ഹാർബറിൽ. രണ്ടു പേരുടേയും വീട്ടുകാർക്ക് എല്ലാം അറിയാമായിരുന്നു. മീൻ വിൽക്കുന്നതായിരുന്നു വിജയലക്ഷ്മിയുടെ ജോലി. ഹാർബറിൽ നിന്നാണ് മീൻ വാങ്ങിയിരുന്നത്. ഇങ്ങനെ മീൻ വാങ്ങാൻ എത്തുന്ന വിജയലക്ഷ്മിയ്ക്ക് വള്ളത്തിൽ നിന്ന് കൂടുതൽ മീൻ നൽകിയാണ് ജയചന്ദ്രൻ പ്രണയം തുടങ്ങിയത്. കൊല്ലം സ്വദേശിയായ സുധീഷുമായും വിജയലക്ഷ്മി ബന്ധം നിലനിർത്തിയിരുന്നു. വാടകവീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന വിജയലക്ഷിയുടെ വീട്ടിലെ നിത്യസന്ദർശകനായിരുന്നു സുധീഷ്. ഒരിക്കൽ ജയചന്ദ്രനെ വിജയലക്ഷ്മി കുലശേഖരപുരത്തെ വീട്ടിലേക്ക് വിളിച്ചുവരുത്തിയിരുന്നു.
എന്നാൽ അന്നേ ദിവസം നിരവധിപ്പേർ ചേർന്ന് ജയചന്ദ്രനെ മർദ്ദിക്കുകയും ഭാര്യയെയും മകനെയും കുലശേഖരപുരത്ത് വിളിച്ച് വരുത്തി വിവരങ്ങൾ ധരിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നിൽ സുധീഷിന്റെ ബുദ്ധിയായിരുന്നു. അന്ന് ബന്ധം തുടർന്നാൽ ജയചന്ദ്രനെ വെറുതെ വിടില്ലെന്ന് സുധീഷ് ഭീഷണിപ്പെടുത്തിയിരുന്നു. ജയചന്ദ്രന്റെയും പുന്നപ്ര സ്വദേശി സുനിമോളുടെയും വിവാഹം കഴിഞ്ഞിട്ട് 28 വർഷമായി. 15വർഷം കഴിഞ്ഞാണ് ഇവർക്ക് കുട്ടിയുണ്ടായത്. വീട് പണിത വകയിൽ 15 ലക്ഷത്തോളം രൂപയുടെ ബാദ്ധ്യത ജയചന്ദ്രന്റെ കുടുംബത്തിനുണ്ട്. ഇതോടെയാണ് തൊഴിലുറപ്പിന് പോയിരുന്ന സുനിമോൾ വീട്ടുജോലിക്ക് കൂടി പോയിതുടങ്ങിയത്. വീട് വിൽക്കാനുള്ള താൽപ്പര്യം എല്ലാവരേയും അറിയിച്ചിരുന്നു. ജയചന്ദ്രന് പല സ്ത്രീകളുമായും ബന്ധമുണ്ടായിരുന്നു. വർഷങ്ങൾക്ക് മുമ്പ് പുറക്കാട് 18ാം വാർഡിൽ താമസിച്ച കാലയളവിലും ജയചന്ദ്രൻ ഒരു സ്ത്രീയെ വീട്ടിലെത്തിക്കാൻ ശ്രമിച്ചിരുന്നു. ഇതും വിവാദമായിരുന്നു.
വിജയലക്ഷ്മിയുടെ കൊലപാതകത്തിന് ഒരാഴ്ച്ചയ്ക്ക് ശേഷം 13ന് ഭാര്യയെും മകനെയും ജയചന്ദ്രൻ പുന്നപ്രയിൽ നിന്ന് കരൂരിലെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നിരുന്നു. യാതൊരു സംശയവും സിനിമോൾക്ക് തോന്നിയില്ല. പിന്നീട് ജോലിക്ക് പോകാനുള്ളതു കൊണ്ട് അവർ അവിടെ നിന്നും പോയി. പിന്നീട് പൊലീസ് എത്തിയപ്പോഴാണ് എല്ലാം മനസ്സിലാക്കിയത്. സുധീഷിനോടുള്ള പകയാണ് വിജയലക്ഷ്മി കൊലയ്ക്ക് കാരണമായതെന്നും സൂചനയുണ്ട്. വിജയലക്ഷ്മി താമസിക്കുന്ന വീട്ടിന് സമീപത്തുള്ളവരാണ് യുവതിയെ കാണാനില്ലെന്ന് ബന്ധുക്കളെ അറിയിച്ചത്. തുടർന്നാണ് ബന്ധുക്കൾ പരാതി നൽകിയത്. വിജയലക്ഷ്മിയും ജയചന്ദ്രനും തമ്മിൽ നേരത്തെ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും വിജയലക്ഷ്മിയുടെ സഹോദരിയും സ്ഥിരീകരിച്ചിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജയചന്ദ്രൻ പിടിയിലാകുന്നതും വിജയലക്ഷ്മിയുടെ തീരോധാനത്തിന്റെ ചുരുളഴിയുന്നതും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.