23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 20, 2024
November 20, 2024
November 20, 2024

ചേലക്കര വിധി: ജനങ്ങള്‍ എല്‍ഡിഎഫിനെ അംഗീകരിക്കുന്നതിന്റെ തെളിവെന്ന് ടി പി രാമകൃഷ്ണന്‍

Janayugom Webdesk
തിരുവനന്തപുരം 
November 23, 2024 3:54 pm

തെരഞ്ഞെടുപ്പ് വിധി എൽഡിഎഫ് അംഗീകരിക്കുന്നുവെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. ചേലക്കരയിൽ ഇടതുപക്ഷം തോറ്റാലെ ഭരണവിരുദ്ധം എന്ന് പറയാൻ സാധിക്കൂ എന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞിരുന്നത്. പക്ഷേ ഇടതുപക്ഷത്തിന് അനുകൂലമായി തന്നെയാണ് ജനങ്ങൾ ചിന്തിച്ചതെന്ന് ടിപി രാമകൃഷ്ണൻ.

ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും നമ്മുടെ നാടിന് ആപത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പാലക്കാട്ടെ തെരഞ്ഞെടുപ്പ് വിജയത്തിൽ ആദ്യം ആഹ്ലാദപ്രകടനവുമായി എത്തിയത് എസ്ഡിപിഐ.എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും യുഡിഎഫിന് ഒപ്പം സജീവമായി അണിനിരന്നു. ഇതിനായി മുസ്ലിം ലീഗ് വഹിച്ച പങ്കും വലുതാണ്. ഇത് മതനിരപേക്ഷതയ്ക്ക് നല്ലതല്ല. ചേലക്കര വിധി ജനങ്ങൾ ഇടതുപക്ഷ സർക്കാരിനൊപ്പം എന്ന തെളിയിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കിപാലക്കാട് നേരത്തെ ഇടതുമുന്നണി മൂന്നാം സ്ഥാനത്തായിരുന്നു.

യുഡിഎഫിന്റെ ഭൂരിപക്ഷം കൂട്ടിയത് എസ്ഡിപിഐ ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ട് കാരണമെന്ന് ടിപി രാമകൃഷ്ണൻ.വയനാട്ടിൽ ഭൂരിപക്ഷം വർദ്ധിച്ചെങ്കിലും യുഡിഎഫിന് ലഭിച്ച വോട്ടുകൾ കുറഞ്ഞു. പാലക്കാട് സരിന്റെ സ്ഥാനാർത്ഥിത്വം തിരിച്ചടിയല്ലെന്നും എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.അതേസമയം, സരിൻ ഇടതുപക്ഷ ജനാധിപത്യം മുന്നണിയുടെ മുതൽക്കൂട്ടാണെന്നും, സരിൻ ഇനിയും മുൻപന്തിയിൽ ഉണ്ടാകുമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. സരിൻ വന്നതിനുശേഷം എൽഡിഎഫിന്റെ വോട്ട് വർദ്ധിക്കുകയാണുണ്ടായത്. സരിൻറെ സ്ഥാനാർത്ഥത്തിൽ എൽഡിഎഫിന് ഒരു പിശകും പറ്റിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.