അയ്യപ്പനെ അവഹേളിക്കുന്ന തരത്തിൽ ഗാനം ആലപിച്ച് മത വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ചലച്ചിത്ര സംവിധായകൻ പാ.രഞ്ജിത്തിനും ഗായിക ഗാന ഇസൈവാണിക്കും എതിരെ പരാതി. ചലച്ചിത്ര സംവിധായകൻ പാ.രഞ്ജിത്ത് സംഘടിപ്പിച്ച പരിപാടിയിലാണ് അയ്യപ്പനെ അവഹേളിച്ച് ഗാനം ആലപിച്ചെന്നു പരാതി. വികാരം അയ്യപ്പ ഭക്തരുടെ കൂട്ടായ്മയാണു മേട്ടുപ്പാളയം പൊലീസിൽ പരാതി നൽകിയത്.
രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള നീലം കൾചർ സെന്റർ സംഘടിപ്പിച്ച പരിപാടിയിലാണു വിവാദ ഗാനം ആലപിച്ചത്. സ്ത്രീകൾ ശബരിമലയിൽ കയറിയാൽ എന്താണു പ്രശ്നം.? എന്തിനാണ് അയിത്തം എന്നൊക്കെയാണ് ‘ഐ ആം സോറി അയ്യപ്പാ’ എന്നു തുടങ്ങുന്ന ഗാനത്തിലുള്ളത്. ഇരുവർക്കുമെതിരെ കേസെടുക്കണമെന്നാണ് ആവശ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.