സംസ്ഥാനത്തെ ഐടിഐകളിൽ ശനിയാഴ്ച അവധിയും ആർത്തവ അവധിയും പ്രഖ്യാപിച്ച് സർക്കാർ. പരിശീലന സമയം നഷ്ടപ്പെടുന്നത് ഒഴിവാക്കുന്നതിനായി ഷിഫ്റ്റുകൾ പുനർനിശ്ചയിക്കും. മാസത്തിൽ രണ്ടുദിവസമാണ് ഐടിഐകളിലെ വനിതാ ട്രെയിനികൾക്ക് ആർത്തവ അവധി അനുവദിച്ചിരിക്കുന്നത്. ഐടിഐ ട്രെയിനികൾക്ക് എല്ലാ ശനിയാഴ്ചയും അവധി നൽകാനും സർക്കാർ തീരുമാനിച്ചു.
ഇതുമൂലം ആദ്യ ഷിഫ്റ്റ് രാവിലെ 7.30 മുതൽ വൈകുന്നേരം 3.00 മണി വരെയും രണ്ടാമത്തേത് രാവിലെ 10 മണി മുതൽ വൈകുന്നേരം 5 :30 വരെയാണ്. ശനിയാഴ്ച അവധിയാണെങ്കിലും ആവശ്യമുള്ളവർക്ക് ഷോപ്പ് ഫ്ളോർ ട്രെയിനിംഗ്, ഹ്രസ്വകാല പരിശീലന കോഴ്സുകൾ എന്നിവയ്ക്കായും മറ്റു പാഠ്യേതര പ്രവർത്തനങ്ങൾക്കായും ഈ ശനിയാഴ്ചകൾ ഉപയോഗപ്പെടുത്താം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.