5 January 2025, Sunday
KSFE Galaxy Chits Banner 2

Related news

January 5, 2025
January 4, 2025
January 4, 2025
January 3, 2025
January 3, 2025
January 3, 2025
January 3, 2025
January 2, 2025
January 1, 2025
December 31, 2024

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന; പവന് 560 രൂപ കൂടി

Janayugom Webdesk
തിരുവനന്തപുരം
November 29, 2024 12:50 pm

സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. പവന് 560 രൂപയാണ് വർധിച്ചത്. 57, 280 ആണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസം വില 120 രൂപ കുറഞ്ഞ് 56,720ലെത്തിയിരുന്നു. ​ഗ്രാമിന് 70 രൂപ കൂടി 7,160 രൂപയായി. അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 2,638 ഡോളറാണ് വില. 18 കാരറ്റ് സ്വർണവില ഗ്രാമിന് 5,858 രൂപയും 24 കാരറ്റിന് 7,811 രൂപയുമാണ് വില. വെള്ളിക്ക് ഗ്രാമിന് 100 രൂപയാണ്.

സ്വർണവിലയിൽ വലിയ കയറ്റിറങ്ങൾ ദൃശ്യമായ മാസമാണ് ഇത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സംസ്ഥാനത്തും പ്രതിഫലിക്കുന്നത്. ഈ മാസം തുടക്കത്തിൽ 59,080 രൂപയിലായിരുന്ന സ്വർണവില യുഎസ് തെരഞ്ഞെടുപ്പിനു പിന്നാലെ താഴേക്ക് പോയിരുന്നു. രണ്ടാഴ്ചയ്ക്കിടെ പവന് 3500 രൂപ ഇടിഞ്ഞു. എന്നാൽ കഴിഞ്ഞ ആഴ്ച ഉടനീളം വിലകൂടി. ഒരാഴ്ചയിൽ കൂടിയത് 2920 രൂപയാണ്. ഈ ആഴ്ച ഇതുവരെ വിലയിൽ 1680 രൂപയുടെ കുറവുണ്ടായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.