ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ നിര്‍മ്മാതാവ് സജിമോന്‍ പാറയിലും നടിയും നല്‍കിയ ഹര്‍ജികള്‍ ഡിസംബര്‍ 10ന് പരിഗണിക്കാനായി മാറ്റി.കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് ചൂണ്ടിക്കാട്ടി നടിയും ഇന്ന് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഹേമ കമ്മിറ്റിയുടെ മുമ്പില്‍ മൊഴി നല്‍കിയത് അക്കാദമിക താത്പര്യം കാരണമാണെന്നും പരാതിയുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ലെന്നും നടി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.അതിനിടെ ഹര്‍ജികളെ എതിര്‍ത്ത് ഡബ്ല്യുസിസി രംഗത്തെത്തി.
നടിയുടെ മൊഴിയില്‍ അന്വേഷണം ആരംഭിച്ചെന്നും ഹര്‍ജി അപ്രസക്തമാണെന്നും ഡബ്ല്യുസിസി ചൂണ്ടിക്കാട്ടി. നടിയുടെ ഹര്‍ജിയില്‍ കക്ഷിചേരാന്‍ ഡബ്ല്യുസിസി അപേക്ഷയും നല്‍കിയിട്ടുണ്ട്.അതേസമയം, ഹേമ കമ്മിറ്റിയ്ക്കു മുമ്പാകെ മൊഴി നല്‍കിയവരുടെ പരാതികള്‍ പരിശോധിക്കാനായി നോഡൽ ഓഫീസറെ നിയമിക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തോട് ഹൈക്കോടതി നിർദേശിച്ചു.
പരാതിക്കാർ നേരിടുന്ന ആക്ഷേപങ്ങളെക്കുറിച്ച് നോഡൽ ഓഫീസറെ അറിയിക്കാമെന്നും കോടതി. ഹേമ കമ്മിറ്റിക്ക് മൊഴി നൽകിയവർ ഭീഷണി നേരിടുന്നതായി ഡബ്ല്യുസിസി ഹൈക്കോടതിയില്‍ ആരോപിച്ചിരുന്നു. ഇതെ തുടർന്നാണ് എസ്ഐടിയോട് നോഡൽ ഓഫീസറെ നിയമിക്കാൻ ഹൈക്കോടതി നിർദേശിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.