ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ യുവ ട്രെയിനി ഡോക്ടര്‍ അറസ്റ്റില്‍. സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സുമാര്‍ ഉപയോഗിക്കുന്ന ശുചിമുറിയിലാണ് ഒളിക്യാമറ വച്ചത്. 33കാരനായ കൃഷ്ണഗിരി ജില്ലയിലെ ഊത്തങ്കര സ്വദേശി വെങ്കിടേഷാണ് പിടിയിലായത്. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജില്‍ എംഎസ് ഓര്‍ത്തോ വിഭാഗം മൂന്നാംവര്‍ഷ വിദ്യാര്‍ഥിയും പൊള്ളാച്ചിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ട്രെയ്‌നി ഡോക്ടറുമാണ് പ്രതി.
രണ്ടുദിവസം മുന്‍പു ശുചിമുറിയില്‍ പോയ നഴ്‌സാണ് പേനയുടെ ആകൃതിയിലുള്ള കാമറ കണ്ടത്. തുടര്‍ന്ന് വിവരം മെഡിക്കല്‍ സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ക്യാമറ സ്ഥാപിച്ചത് ഡോക്ടറാണെന്ന് കണ്ടുപിടിച്ചത്.
ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ പത്തുദിവസം മുന്‍പ് ഓണ്‍ലൈനില്‍ ക്യാമറ വാങ്ങിയതായി കണ്ടെത്തി. കേസെടുത്ത പൊലീസ് നവംബര്‍ 16 മുതല്‍ ശുചിമുറിയില്‍ കാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയതായി വ്യക്തമായി. പ്രതിയുടെ ഫോണും മെമ്മറി കാര്‍ഡ് പിടിച്ചെടുത്തതായും പൊലിസ് പറഞ്ഞു.
ഇയാള്‍ ജോലി ചെയ്ത മറ്റ് ആശുപത്രിയിലും സമാന സംഭവം നടന്നിട്ടുണ്ടോ എന്നു പൊലീസ് അന്വേഷിച്ചുവരുകയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.