മണിപ്പൂര്‍ സര്‍ക്കാര്‍ സംസ്ഥാനത്തെ ഒന്‍പത് ജില്ലകളിലെ മൊബൈല്‍ ഇന്റര്‍നെറ്റ് നിരോധനം ഡിസംബര്‍ 3 വരെ നീട്ടിയതായി അറിയിച്ചു. ഇംഫാല്‍ വെസ്റ്റ്,ഇംഫാല്‍ ഈസ്റ്റ്, കാക്കിംഗ്, ബിഷ്ണുപൂര്‍, തൗബല്‍, ചുരാചന്ദ്പൂര്‍, കാംഗ്പോക്പി, ജിരിബാം ജില്ലകളില്‍ നിരോധനം നീട്ടിയതായി ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ജിരി ബരാക് നദികളില്‍ നിന്നും 3 കുട്ടികളുടെയും 3 സ്ത്രീകളുടെയും മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് പൊട്ടിപ്പുറപ്പെട്ട കലാപത്തെത്തുടര്‍ന്ന് നബംബര്‍ 16 മുതല്‍ മണിപ്പൂരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്കക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.
പൊതുജനങ്ങള്‍, ആരോഗ്യമേഖലകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മറ്റ് ഓഫീസുകള്‍ എന്നിവിടങ്ങളിലെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് നവംബര്‍ 19ന് മണിപ്പൂര്‍ സര്‍ക്കാര്‍ ബ്രോഡ്ബാന്‍ഡ് നിരോധനം വ്യവസ്ഥാപിതമായി പിന്‍വലിച്ചിരുന്നു. എന്നിരുന്നാലും അനുവദനീയമല്ലാത്ത പുതിയൊരു കണക്ഷനും വരിക്കാര്‍ സ്വീകരിക്കരുതെന്നും വൈഫൈയോ ഹോട്ട്സ്പോട്ടോ അനുവദിക്കരുതെന്നും ഉത്തരവില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.