18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 5, 2024
October 3, 2024
July 31, 2024
July 31, 2024
March 13, 2024
March 3, 2024
October 22, 2023
October 18, 2023
October 11, 2023

ഡയറക്ടർ ബോർഡ്‌ ശുപാർശക്ക് സർക്കാർ അംഗീകാരം; കെഎസ്‌എഫ്‌ഇ ഓഹരി മൂലധനം ഇരട്ടിയാക്കി

Janayugom Webdesk
തിരുവനന്തപുരം
December 5, 2024 4:43 pm

സംസ്ഥാന സർക്കാർ ധനകാര്യ സ്ഥാപനമായ കെഎസ്‌എഫ്‌ഇയുടെ അടച്ചുതീർത്ത ഓഹരി മുലധനം 200 കോടി രൂപയാക്കി ഉയർത്തി. നിലവിൽ 100 കോടി രൂപയായിരുന്നു. അംഗീകൃത ഓഹരി മുലധനം 100 കോടിയിൽനിന്ന്‌ 250 കോടി രൂപയായി ഉയർത്തിക്കൊണ്ടാണ്‌ അടച്ചുതീർത്ത ഓഹരി മൂലധനവും വർധിപ്പിച്ചത്‌.
സ്ഥാപനത്തിന്റെ പ്രവർത്തന വിപുലീകരണത്തിന്‌ സഹായകമാകുന്ന നിലയിൽ മൂലധന പര്യാപ്‌തത ഉറപ്പാക്കാൻ തീരുമാനം സഹായകമാകുമെന്ന്‌ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കെഎസ്‌എഫ്‌ഇയുടെ കരുതൽ ഫണ്ട്‌ ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ ബോണസ്‌ ഷെയർ അനുവദിക്കണമെന്ന കമ്പനി ഡയറക്ടർ ബോർഡ്‌ ശുപാർശയാണ്‌ സർക്കാർ അംഗീകരിച്ചത്‌. നൂറു ശതമാനം ഓഹരിയും സംസ്ഥാന സർക്കാർ ഉടമസ്ഥതയിയുള്ള സർക്കാർ കമ്പനിയാണ്‌ കെഎസ്‌എഫ്‌ഇ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.