9 January 2026, Friday

Related news

December 22, 2025
December 10, 2025
December 5, 2025
November 6, 2025
August 30, 2025
June 1, 2025
January 19, 2025
January 5, 2025
December 6, 2024
October 21, 2024

ആഴമുള്ള കുളത്തിൽ രണ്ട് തവണ കറവപ്പശു വീണു; രണ്ട് തവണയും അഗ്നിശമന സേന രക്ഷകരായി

Janayugom Webdesk
ചേർത്തല
December 6, 2024 3:36 pm

ആഴമുള്ള കുളത്തിൽ രണ്ട് തവണ വീണ കറവപ്പശുവിനെ രണ്ട് തവണയും അഗ്നിശമന സേന രക്ഷിച്ച് കര കയറ്റി. വാരനാട് പാലംകുളങ്ങര ഷൈമയുടെ പശുവാണ് വാരനാട് സ്കൂളിന് പടിഞ്ഞാറു വശത്തെ വലിയ കുളത്തിൽ രണ്ട് തവണ അകപ്പെട്ടത്. കുളത്തിന്റെ കരകളിൽ, സമീപത്തെ ക്ഷീരകർഷകർ രാത്രിയിലും പശുക്കളെ കെട്ടാറുണ്ട്. ഷൈമയുടെ പശുവിനേയും വ്യാഴാഴ്ച രാത്രി ഇവിടെ കെട്ടിയിരുന്നു. രാത്രി ഒൻപതോടെ പശു കുളത്തിലേക്കിറങ്ങി. പശുവിന് തനിയെ കരക്ക് കയറാനായില്ല. 

ക്ഷീരകർഷകരും പരിസരവാസികളും ഏറെ ശ്രമിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. തുടർന്ന് അഗ്നിശമന സേനയെ വിവരം അറിയിക്കുകയായിരുന്നു. അവരെത്തി മുക്കാൽ മണിക്കൂറോളം പരിശ്രമിച്ചിട്ടാണ് പശുവിനെ കരയ്ക്കെത്തിച്ചത്. തുടർന്ന് രാത്രി പശുവിനെ കുളത്തിന്റെ കരയിൽ നിന്ന് കുറച്ച് മാറ്റിക്കെട്ടി. എന്നാൽ ഇന്ന് പുലർച്ചെയോടെ പശു വീണ്ടും കുളത്തിലേക്കിറങ്ങി. കെട്ടിയിരുന്ന കയർ അഴിഞ്ഞ നിലയിലായിരുന്നുവെന്ന് പരിസരവാസികൾ പറഞ്ഞു. പശുവിനെ കരയ്ക്ക് കയറ്റാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് രാവിലെ ഏഴോടെ വിവരം വീണ്ടും അഗ്നിശമന സേനയെ അറിയിച്ചു. അവർ എത്തി ഏറെ പണിപ്പെട്ട് വീണ്ടും പശുവിനെ കരയ്ക്ക് കയറ്റി. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലർച്ചെയും നടന്ന രക്ഷാപ്രവർത്തനങ്ങൾക്ക് പ്രദേശവാസികളും മുന്നിട്ടിറങ്ങി.

Kerala State - Students Savings Scheme

TOP NEWS

January 9, 2026
January 9, 2026
January 9, 2026
January 9, 2026
January 9, 2026
January 9, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.