7 February 2026, Saturday

Related news

January 28, 2026
December 18, 2025
October 29, 2025
October 14, 2025
October 5, 2025
September 17, 2025
September 2, 2025
August 14, 2025
July 21, 2025
July 9, 2025

എഐടിയുസി പ്രക്ഷോഭ ജാഥയ്ക്ക് ഇന്ന് തുടക്കം

Janayugom Webdesk
തിരുവനന്തപുരം
December 10, 2024 7:00 am

സംസ്ഥാന സർക്കാർ തൊഴിലാളികളുടെ തൊഴിലും കൂലിയും സാമൂഹ്യ സുരക്ഷയും ഉറപ്പ് വരുത്തുക, കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള പ്രതികാര നടപടികൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ജനുവരി 17 ന് നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചിന്റെ പ്രചരണാർത്ഥമുള്ള മേഖലാ ജാഥകള്‍ക്ക് ഇന്ന് തുടക്കമാകും. എറണാകുളം- തിരുവനന്തപുരം തെക്കൻ മേഖലാ ജാഥയുടെ ക്യാപ്റ്റൻ എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രനും വൈസ് ക്യാപ്റ്റൻ സി പി മുരളിയും ഡയറക്ടർ അഡ്വ. ആർ സജിലാലുമാണ്.
ഇന്ന് വൈകിട്ട് അഞ്ചിന് എറണാകുളം ടൗൺഹാൾ അങ്കണത്തിൽ വച്ച് സിപിഐ സംസ്ഥാന സെക്രട്ടറിയും എഐടിയുസി ദേശീയ വർക്കിങ് പ്രസിഡന്റുമായ ബിനോയ് വിശ്വം ജാഥ ഉദ്ഘാടനം ചെയ്യും. 17ന് വൈകിട്ട് അഞ്ചിന് തിരുവനന്തപുരം ഗാന്ധി പാർക്കിൽ സമാപന സമ്മേളനം സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും. 

കാസർകോട് — തൃശൂർ വടക്കൻ മേഖലാ ജാഥയുടെ ക്യാപ്റ്റൻ സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസും വൈസ് ക്യാപ്റ്റൻ കെ കെ അഷ്റഫും ഡയറക്ടർ കെ ജി ശിവാനന്ദനുമാണ്. വൈകിട്ട് അഞ്ചിന് കാസർകോട് വച്ച് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പി സന്തോഷ് കുമാർ എംപി ഉദ്ഘാടനം ചെയ്യും. 17 ന് തൃശൂരിലെ ഇരിങ്ങാലക്കുടയിൽ സമാപിക്കും. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ എംപി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. 

Kerala State - Students Savings Scheme

TOP NEWS

February 7, 2026
February 7, 2026
February 7, 2026
February 7, 2026
February 6, 2026
February 6, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.