11 January 2026, Sunday

Related news

January 10, 2026
January 4, 2026
January 2, 2026
January 1, 2026
December 31, 2025
December 29, 2025
December 27, 2025
December 26, 2025
December 26, 2025
December 26, 2025

ജയപ്രകാശ് രക്തസാക്ഷിദിനം ആചരിച്ചു

Janayugom Webdesk
തിരുവനന്തപുരം
December 10, 2024 3:30 pm

വിദ്യാഭ്യാസ കച്ചവടത്തിനെതിരായ പോരാട്ടത്തിൽ രക്തസാക്ഷിത്വം വരിച്ച ജയപ്രകാശിന്റെ രക്തസാക്ഷിത്വ ദിനം സംസ്ഥാനവ്യാപകമായി ആചരിച്ചു. യൂണിറ്റ് കേന്ദ്രങ്ങളിൽ പതാക ഉയർത്തലും അനുസ്മരണ യോഗങ്ങളും രക്തദാനം ഉൾപ്പെടെയുള്ള സന്നദ്ധ സേവന ജീവകാരുണ്യ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.
കുടപ്പനക്കുന്നില്‍ ജയപ്രകാശിന്റെ സ്മൃതികുടീരത്തില്‍ സിപിഐ ദേശീയ കൗണ്‍സില്‍ അംഗം അഡ്വ. ജി ആര്‍ അനിലിന്റെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് നടന്ന അനുസ്മരണ സമ്മേളനം എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ ഉദ്ഘാടനം ചെയ്തു. വട്ടിയൂർക്കാവ് ശ്രീകുമാർ അധ്യക്ഷനായി. സിപിഐ സംസ്ഥാന കൗൺസിലംഗം വി പി ഉണ്ണികൃഷ്ണൻ, എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുൺ, എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി പി കബീർ, പ്രസിഡന്റ് ആര്‍ എസ് രാഹുൽ രാജ് തുടങ്ങിയവര്‍ സംസാരിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.