എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ്, ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന മേഖലാ ജാഥകള്‍ പര്യടനം തുടരുന്നു. സംസ്ഥാന സർക്കാർ ജോലിയും കൂലിയും ഉറപ്പുവരുത്തുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക തുടങ്ങിയ വിവിധ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് എഐടിയുസി ജനുവരി 17ന് നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചിന്റെ പ്രചരണാർത്ഥമാണ് ജാഥകള്‍ സംഘടിപ്പിച്ചിട്ടുള്ളത്. തെക്കൻ മേഖലാ ജാഥ എറണാകുളം ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി. പറവൂരിൽ നിന്നും പര്യടനം ആരംഭിച്ച ജാഥക്ക് ഏലൂർ, പെരുമ്പാവൂർ, മുവാറ്റുപുഴ തുടങ്ങിയ കേന്ദ്രങ്ങളിൽ ആവേശകരമായ സ്വീകരണം നൽകി.
സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റൻ കെ പി രാജേന്ദ്രൻ, വൈസ് ക്യാപ്റ്റൻ സി പി മുരളി, ഡയറക്ടർ അഡ്വ ആർ സജിലാൽ, അംഗങ്ങളായ വാഴൂർ സോമൻ എംഎൽഎ, പി രാജു, പി വി സത്യനേശൻ, അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ, അഡ്വ. വി ബി ബിനു, അഡ്വ. ജി ലാലു, എ ശോഭ, ജില്ലാ സെക്രട്ടറി കെ എൻ ഗോപി എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ വിവിധ ട്രേഡ് യുണിയനുകളുടെയും മണ്ഡലങ്ങളിലെ വർഗ ബഹുജന സംഘടനകളുടെയും വിവിധ ഘടകങ്ങളുടെയും നേതൃത്വത്തിൽ ജാഥക്ക് സ്വീകരണം നൽകി.
വടക്കൻമേഖലാ ജാഥയ്ക്ക് കാസർകോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഉജ്ജ്വല സ്വീകരണം നല്‍കി. മഞ്ചേശ്വരം, ബദിയടുക്ക, കാഞ്ഞങ്ങാട്, പരപ്പ, തൃക്കരിപ്പൂർ എന്നീ കേന്ദ്രങ്ങളിലായിരുന്നു സ്വീകരണം. ജാഥാ ലീഡർ എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ്, ജാഥ വൈസ് ക്യാപ്റ്റൻ കെ കെ അഷറാഫ്, ഡയറക്ടർ കെ ജി ശിവാനന്ദൻ, ജാഥാംഗങ്ങളായ പി സുബ്രഹ്മണ്യൻ, വിജയൻ കുനിശേരി, കെ വി കൃഷ്ണൻ, സി കെ ശശിധരൻ, ചെങ്ങറ സുരേന്ദ്രൻ, താവം ബാലകൃഷ്ണൻ, കെ സി ജയപാലൻ, കെ മല്ലിക, എത്സബത്ത് അസീസി, എഐടിയുസി ജില്ലാ പ്രസിഡന്റ് കെ എസ് കുര്യാക്കോസ്, ജനറൽ സെക്രട്ടറി ടി കൃഷ്ണൻ, പി വിജയകുമാർ, ബിജു ഉണ്ണിത്താൻ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു. ജാഥ ഇന്ന് കണ്ണൂർ ജില്ലയിൽ പര്യടനം നടത്തും. വിവിധ ജില്ലകളിലെ പര്യടനത്തിന് ശേഷം ഇരുജാഥകളും 17 ന് തൃശൂരിൽ സമാപിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.