18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 14, 2024
April 1, 2024
March 28, 2024
March 24, 2024
March 20, 2024
February 23, 2024
February 21, 2024
February 9, 2024
February 6, 2024

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ; അവതരണം നീട്ടിവച്ച് കേന്ദ്രസർക്കാർ

Janayugom Webdesk
ന്യൂഡൽഹി
December 15, 2024 6:35 pm

ലോക്‌സഭയിലെ നാളത്തെ നടപടിക്രമങ്ങളുടെ പുതുക്കിയ പട്ടികയിൽ നിന്നും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ അവതരണം മാറ്റിവെച്ച് കേന്ദ്രസർക്കാർ. കേന്ദ്രമന്ത്രിസഭയുടെ അംഗീകാരത്തിന് പിന്നാലെയാണ് നാളെ ലോക്‌സഭയിൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ അവതരിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. നാളത്തെ സഭാ നടപടികളുടെ പട്ടികയിൽ ഇത് ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് പുറത്തിറക്കിയ പുതുക്കിയ പട്ടികയിൽ ബിൽ അവതരണം ഒഴിവാക്കുകയായിരുന്നു.

കേന്ദ്രഭരണ പ്രദേശങ്ങളുടെ കാലാവധിയില്‍ മാറ്റം വരുത്തുന്ന ബില്ലും പട്ടികയിൽ ഇല്ല. ഗ്രാൻഡ് അനുവദിക്കുന്നതടക്കം സാമ്പത്തിക കാര്യങ്ങൾക്ക് മുൻഗണന കൊടുക്കാനാണ് സർക്കാർ തീരുമാനം. അവ പൂർത്തിയാക്കിയ ശേഷം ബിൽ അവതരണത്തിലേക്ക് കടക്കും. ബില്ലിനെ ശക്തമായി എതിർക്കുമെന്ന് ഇന്ത്യ സഖ്യം വ്യക്തമാക്കിയിട്ടുണ്ട്. ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പ്കള്‍ ഒരുമിച്ചും നൂറ് ദിവസത്തിനുള്ളില്‍ തദ്ദേശ തെരഞ്ഞെടുപ്പ്ം നടത്താനാണ് ബില്ലിലെ നിര്‍ദേശം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.