18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 17, 2024
December 17, 2024
December 16, 2024
December 16, 2024
December 16, 2024
December 15, 2024
December 14, 2024
December 13, 2024
December 12, 2024

ജോര്‍ജിയയില്‍ വിഷവാതകം ശ്വസിച്ച് 11 ഇന്ത്യക്കാര്‍ മരിച്ചു

Janayugom Webdesk
തിബിലിസി
December 16, 2024 8:22 pm

ജോര്‍ജിയയിലെ റസ്റ്റോറന്റില്‍ 12 ഇന്ത്യാക്കാരെ മരിച്ചനിലയില്‍ കണ്ടെത്തി. ഗുഡൗരിയിലെ റിസോര്‍ട്ടിലാണ് സംഭവം. തിബിലിസിയിലെ ഇന്ത്യന്‍ മിഷനാണ് ഇക്കാര്യം അറിയിച്ചത്. ഏതെങ്കിലും തരത്തിലുള്ള ആക്രമണം നടന്നതിന്റെ സൂചനകള്‍ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ലെന്ന് ജോര്‍ജിയന്‍ ആഭ്യന്തരമന്ത്രി അറിയിച്ചു. 

കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചതാകാം അപകടകാരണമെന്നാണ് നിഗമനം. എന്നാല്‍ 11 ഇന്ത്യാക്കാരും ഒരു പൗരനും മരിച്ചുവെന്നാണ് ജോര്‍ജിയന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. ഇന്ത്യന്‍ റസ്റ്റോറന്റിലെ ജീവനക്കാരാണ് മരിച്ചവരെല്ലാം. ജോലി ചെയ്യുന്ന റസ്റ്റോറന്റിന്റെ രണ്ടാം നിലയിലാണ് ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. 

ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷമായിരിക്കും യഥാര്‍ത്ഥ മരണകാരണം പുറത്തുവിടുക. പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ആവശ്യമായ സഹായങ്ങള്‍ ഉറപ്പുവരുത്തുമെന്ന് ഇന്ത്യന്‍ മിഷന്‍ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.