22 January 2026, Thursday

Related news

November 4, 2025
December 16, 2024
November 23, 2024
November 23, 2024
October 26, 2024
October 9, 2024
June 8, 2024
June 5, 2023
April 29, 2023

മുൻഗണനാ റേഷൻകാർഡ് അംഗങ്ങളുടെ ഇ‑കെവൈസി അപ്ഡേഷൻ: സമയപരിധി 31 വരെ നീട്ടി

Janayugom Webdesk
തിരുവനന്തപുരം
December 16, 2024 9:52 pm

സംസ്ഥാനത്ത് ഇന്ന് വരെ 88.41 ശതമാനം മുൻഗണനാ കാർഡ് (എഎവൈ, പിഎച്ച്എച്ച്) അംഗങ്ങൾ മസ്റ്ററിങ് നടപടികൾ പൂർത്തീകരിച്ചതായി മന്ത്രി ജി ആര്‍ അനില്‍. സെപ്റ്റംബർ ആദ്യ വാരമാണ് മസ്റ്ററിങ് ആരംഭിച്ചത്. മുഴുവൻ മുൻഗണനാ കാർഡ് അംഗങ്ങള്‍ക്കും മസ്റ്ററിങ്ങ് ചെയ്യുന്നതിനായി ഇ കെവൈസി അപ്ഡേഷൻ സമയ പരിധി 31 വരെ ദീർഘിപ്പിച്ചതായും മന്ത്രി അറിയിച്ചു. സ്മാർട്ട് ഫോൺ വഴി മസ്റ്ററിങ് നടത്തുന്ന ഫേസ് ആപ്പിലൂടെ 1,20,904 റേഷൻകാർഡ് അംഗങ്ങൾ മസ്റ്ററിങ് ചെയ്തിട്ടുണ്ട്. 

അപ്ഡേഷൻ ചെയ്യാൻ സാധിക്കാത്ത കിടപ്പ് രോഗികൾ, കുട്ടികൾ, ഇ- പോസിൽ വിരലടയാളം പതിയാത്തവർ എന്നിവർക്ക് ഐറിസ് സ്കാനറിന്റെ സഹായത്തോടെയുള്ള പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ താലൂക്കുകളിൽ ക്യാമ്പുകൾ സംഘടിപ്പിച്ച് ഇ കെവൈസി അപ്ഡേഷൻ നടത്തി വരുന്നുണ്ട്. മുൻഗണനാ കാർഡ് അംഗങ്ങളുടെ ഇ കെവൈസി അപ്ഡേഷൻ 100 ശതമാനവും പൂർത്തീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ എല്ലാ മുൻഗണനാ കാർഡ് അംഗങ്ങളും ഈ അവസരം പ്രയോജനപ്പെടുത്തി അപ്ഡേഷൻ പൂർത്തിയാക്കണമെന്നും മന്ത്രി അറിയിച്ചു. 

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.