വിദേശത്ത് പഠിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 52.2 ശതമാനം വർധിച്ചതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. 8,92,989 ഇന്ത്യൻ വിദ്യാർത്ഥികളാണ് വിദേശ രാജ്യങ്ങളില്‍ പഠിക്കുന്നത്. 2019ൽ 5,86,337 വിദ്യാര്‍ത്ഥികളാണ് വിദേശത്ത് പഠിച്ചിരുന്നതെങ്കില്‍ 2023ൽ ഇത് 8,92,989 ആയി ഉയർന്നു.
ഇതില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ആശ്രയിക്കുന്നത് അമേരിക്കയെയാണ്, 2,34,473 ഇന്ത്യന്‍ വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്. 2,33,532 വിദ്യാർത്ഥികളുമായി കാനഡയും 1,36,921 വിദ്യാർത്ഥികള്‍ ഉള്ള ഇംഗ്ലണ്ടും തൊട്ടു പിന്നിലായുണ്ട്.
2019 മുതൽ വിദേശത്ത് പഠിക്കാൻ തെരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തിൽ ക്രമാനുഗത വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. 2020ല്‍ വിദേശത്തേക്ക് പോയ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവ് വന്നു. കോവിഡ് മഹാമാരി മൂലം ലോകമെമ്പാടും ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങളാണ് ഈ ഇടിവിന് കാരണം. 2,59,655 വിദ്യാര്‍ത്ഥികളാണ് ഈ കാലയളവില്‍ വിദേശ വിദ്യാഭ്യാസം തിരഞ്ഞെടുത്തത്.
വിദേശത്തേക്ക് പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട വിവരങ്ങൾ മന്ത്രാലയം സൂക്ഷിക്കുന്നില്ലെന്ന് വിദ്യാഭ്യാസ സഹമന്ത്രി സുകാന്ത മജുംദാർ പറഞ്ഞു. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുളള ബ്യൂറോ ഓഫ് ഇമിഗ്രേഷൻ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ വിദ്യാഭ്യാസാവശ്യത്തിനെന്ന് കാണിച്ച് വിദേശത്ത് പോയവരുടെ വിവരങ്ങൾ വിദ്യാഭ്യാസ മന്ത്രാലയത്തിന് നൽകിയിട്ടുണ്ട്.
കാനഡയിലേക്കുളള ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രവേശനത്തിൽ 76 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 2019ൽ 1,32,620 വിദ്യാര്‍ത്ഥികളാണ് കാനഡയിലേക്ക് പോയതെങ്കില്‍ 2023ൽ ഇത് 2,33,532 ആയി ഉയർന്നിട്ടുണ്ട്. ഇന്ത്യയും കാനഡയുമായുള്ള നയതന്ത്ര സംഘര്‍ഷങ്ങള്‍ മുറുകിയത് കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലാണ്. ഇതിന് ശേഷം വന്‍തോതില്‍ കുറഞ്ഞിട്ടുണ്ടെന്നാണ് രേഖകള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.