23 January 2026, Friday

Related news

January 23, 2026
January 22, 2026
January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 12, 2026
January 10, 2026
January 9, 2026
January 7, 2026

‘അയാൾ കഥഎഴുതുകയാണ്’ മോഡൽ തുടരുന്നു; കസേര കളി തീരാതെ കോഴിക്കോട് ഡിഎംഒ ഓഫിസ്

Janayugom Webdesk
കോഴിക്കോട്
December 24, 2024 4:17 pm

മോഹൻലാൽ നായകനായ ‘അയാള്‍ കഥയെഴുതുകയാണ്’ എന്ന ചിത്രത്തിനെ ഓർമ്മിപ്പിക്കുന്ന കസേര തർക്കം കോഴിക്കോട് ഡി എം ഒ ഓഫിസിൽ തുടരുന്നു. ശ്രീനിവാസനും നന്ദിനിയും തമ്മിലുള്ള താലൂക്ക് ഓഫീസിലെ തർക്കം തഹസില്‍ദാര്‍ കസേരയെ ചൊല്ലി ആയിരുന്നെങ്കിൽ കോഴിക്കോട് തർക്കം രണ്ട് ഡിഎംഒമാർ തമ്മിലാണെന്ന് മാത്രം. ഇന്നും ഒരേ സമയം രണ്ട് പേരാണ് കോഴിക്കോട് ഡിഎംഒ ആയി ഓഫിസിലെ കാബിനിലിരുന്നത്. സ്ഥലം മാറിയെത്തിയ ഡോ. ആശാദേവിയും നിലവിലെ ഡിഎംഒ ഡോ. രാജേന്ദ്രനും കൃത്യസമയത്ത് തന്നെ ഓഫീസിലെത്തി കാബിനിലിരുന്നു. 

സ്ഥലം മാറിയെത്തിയ ഡോ. ആശാദേവിക്ക് കസേര ഒഴിഞ്ഞ് കൊടുക്കാന്‍ നിലവിലെ ഡി എം ഒ രണ്ടാം ദിവസവും തയ്യാറായില്ല. സ്ഥലം മാറ്റത്തിൽ കോഴിക്കോട് ഡി എം ഒ രാജേന്ദ്രൻ സ്റ്റേ വാങ്ങിയിരുന്നു. സ്റ്റേ നീക്കിയതിനെ തുടർന്ന് സ്ഥാനം ഏറ്റെടുക്കാനാണ് ഡോ. ആശാദേവി ഡി എം ഒ ഓഫീസിൽ എത്തിയത്. പുതിയ ഉത്തരവ് വരാതെ കസേര ഒഴിയില്ലെന്നാണ് കോഴിക്കോട് ഡി എം ഒ രാജേന്ദ്രന്റെ നിലപാട്. അതേസമയം, ഡോ രാജേന്ദ്രനോട് സ്ഥലം മാറാൻ ഉടൻ നിർദേശിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ആരോഗ്യ സെക്രട്ടറി തന്നെ രാജേന്ദ്രനുമായി സംസാരിക്കും. ഡിസംബർ 12 ലേ സ്ഥലം മാറ്റ ഉത്തരവിന് സ്റ്റേ ഇല്ലെന്നും ഡോ. രാജേന്ദ്രനെ കേൾക്കണമെന്ന് മാത്രമാണ് ഉത്തരവെന്നുമാണ് ആരോഗ്യ വകുപ്പ് വിശദീകരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.