സിപിഐ സ്ഥാപിതമായതിന്റെ നൂറാം വാര്‍ഷികാഘോഷങ്ങള്‍ നാളെ ആരംഭിക്കും. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ കാണ്‍പൂരില്‍ റാലിയോടെയാണ് തുടങ്ങുക. 1925 ഡിസംബര്‍ 26ന് ഇവിടെയാണ് സ്ഥാപക സമ്മേളനം നടന്നത്. ആയിരങ്ങള്‍ അണിനിരക്കുന്ന പ്രകടനത്തിന് ശേഷം 12 മണിക്ക് ഖല്‍സി ലെയ്നിലെ ശാസ്ത്രി ഭവനില്‍ പൊതു സമ്മേളനം ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും.
കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ അമര്‍ജീത് കൗര്‍, ഗിരീഷ് ചന്ദ്ര ശര്‍മ, യുപി സംസ്ഥാന സെക്രട്ടറി അരവിന്ദ് രാജ് സ്വരൂപ് എന്നിവര്‍ സംസാരിക്കും. നൂറ് വര്‍ഷം പൂര്‍ത്തിയാകുന്ന 2025 ഡിസംബര്‍ 26ന് തെലങ്കാനയില്‍ വന്‍ റാലിയോടെ ആഘോഷങ്ങള്‍ സമാപിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ യോഗങ്ങള്‍, സെമിനാറുകള്‍, ചരിത്ര പ്രദര്‍ശനങ്ങള്‍, പ്രകടനങ്ങള്‍ തുടങ്ങി വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.